---
title: "തോക്കും കത്തിയുമായി കവർച്ചാ സംഘം ;  പാലക്കാടിനെ ഞെട്ടിച്ച് ജ്വല്ലറിയിൽ നിന്നും 20 പവൻ സ്വർണം കവർന്നു"
english_title: "Palakkad Jewellery Robbery Peringottukurissi Ishan Gold 20 Pavan Gold Looted Gun Knife Firing Kottayi Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393462/palakkad-jewellery-robbery-20-pavan-gold-looted"
published_at: "2026-11-27T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b097ae4f0bc2_palakkad-jewellery-robbery-20-pavan-gold-looted.jpg"
keywords: ["Palakkad Robbery", "Jewellery Robbery Kerala", "Peringottukurissi", "Ishan Gold", "Kottayi Police"]
---

# തോക്കും കത്തിയുമായി കവർച്ചാ സംഘം ;  പാലക്കാടിനെ ഞെട്ടിച്ച് ജ്വല്ലറിയിൽ നിന്നും 20 പവൻ സ്വർണം കവർന്നു

> **Lead Summary:** പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിൽ ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി വൻ കവർച്ച. പെരിങ്ങോട്ടുകുറുശ്ശിയിലെ 'ഇഷാൻ ഗോൾഡ്' എന്ന ജ്വല്ലറിയിലാണ് സംഭവം. ആയുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണം കവർന്നതായാണ് പ്രാഥമിക നിഗമനം.

## Article Content

പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിൽ ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി വൻ കവർച്ച. പെരിങ്ങോട്ടുകുറുശ്ശിയിലെ 'ഇഷാൻ ഗോൾഡ്' എന്ന ജ്വല്ലറിയിലാണ് സംഭവം. ആയുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണം കവർന്നതായാണ് പ്രാഥമിക നിഗമനം.

കവർച്ചയ്ക്കിടെ അക്രമി സംഘം ഒരു തവണ വെടിയുതിർക്കുകയും ചെയ്തുവെന്ന് ഉടമ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: A robbery gang with gun and knife; shocking Palakkad, 20 pavan gold looted from a jewellery. A major robbery took place at Peringottukurissi in Palakkad, holding jewellery staff at gunpoint. The incident took place at 'Ishan Gold' jewellery in Peringottukurissi. The preliminary conclusion is that the gang, who arrived with weapons, threatened the staff showing gun and knife and looted about 20 pavan gold. The owner said the attacker gang also fired once during the robbery. Police's preliminary indication is that youths from another state are behind the robbery. Kottayi police have registered a case and started investigation in the incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393462/palakkad-jewellery-robbery-20-pavan-gold-looted)