---
title: "ഞായറാഴ്ച ശബരിമലക്ക് പോകാനിരിക്കെ പൊന്ന്യം സ്വദേശിനിയായ മധ്യവയസ്ക്ക ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ  ട്രെയിൻ തട്ടി മരിച്ചു"
english_title: "Umavathi Ponniyam Thalassery Train Accident Eranad Express Track Crossing Chirakkakavu Temple Sabarimala Mala Sunday Koduvalli Railway Gate Mangaluru Thiruvananthapuram Ramavathi Haimavathi Anganwadi Helper"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393457/umavathi-ponniyam-thalassery-train-accident-eranad-express"
published_at: "2026-11-27T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b096643e5a3e_umavathi-ponniyam-thalassery-train-accident-eranad-express.jpg"
keywords: ["Umavathi Train Accident", "Ponniyam Thalassery", "Eranad Express Accident", "Chirakkakavu Temple", "Sabarimala Mala Death"]
---

# ഞായറാഴ്ച ശബരിമലക്ക് പോകാനിരിക്കെ പൊന്ന്യം സ്വദേശിനിയായ മധ്യവയസ്ക്ക ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ  ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** തലശേരിയിൽക്ഷേത്രദർശനത്തിന് പോകുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മധ്യവയസ്ക മരിച്ചു. പൊന്ന്യം കുണ്ടുചിറ കൊട്ടാരം ദേവസ്ഥാനത്തിന് സമീപം ഉച്ചമ്പള്ളി ഹൗസിൽ ഉമാവതി ആണ് മരിച്ചത്.ഞായറാഴ്ച ശബരിമലയ്ക്ക് പോകാനിരിക്കെയാണ് അപകടം.വെള്ളിയാഴ്ച രാവിലെ 10.18-ഓടെ പഴയ കൊടുവള്ളി റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു അപകടം.

## Article Content

തലശേരിയിൽക്ഷേത്രദർശനത്തിന് പോകുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മധ്യവയസ്ക മരിച്ചു. പൊന്ന്യം കുണ്ടുചിറ കൊട്ടാരം ദേവസ്ഥാനത്തിന് സമീപം ഉച്ചമ്പള്ളി ഹൗസിൽ ഉമാവതി ആണ് മരിച്ചത്.ഞായറാഴ്ച ശബരിമലയ്ക്ക് പോകാനിരിക്കെയാണ് അപകടം.വെള്ളിയാഴ്ച രാവിലെ 10.18-ഓടെ പഴയ കൊടുവള്ളി റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു അപകടം.

തലശേരി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് പോകാനായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ഉമാവതിയെ ട്രെയിൻ തട്ടിയത്. മംഗലാപുരം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ഇടിച്ചതിനെത്തുടർന്ന് ഇവർ സമീപത്തെ കാട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്ന ഉമാവതി ഞായറാഴ്ച മലചവിട്ടാൻ പോകാൻ തീരുമാനിച്ചിരുന്നതാണ്. അപകടസമയത്ത് ശബരിമലയ്ക്ക് മാലയിട്ട സഹോദരങ്ങളായ രമാവതി, ഹൈമാവതി എന്നിവരും ഒപ്പമുണ്ടായിരുന്നു.

റിട്ടയേർഡ് അങ്കണവാടി ഹെൽപ്പറാണ് മരിച്ച ഉമാവതി. പാനൂരിലെ സർജിക്കൽ കട ജീവനക്കാരനായ മധുസൂദനനാണ് ഭർത്താവ്. പരേതരായ ശങ്കരന്റെയും കാർത്യായനിയുടെയും മകളാണ്. സഹോദരങ്ങൾ: സേതുമാധവൻ, ഉഷാവതി (ബംഗളൂരു), നളിനാക്ഷൻ.

English Summary: A middle-aged woman from Ponniyam died after being hit by a train while crossing the track, as she was about to go to Sabarimala on Sunday. A middle-aged woman died after being hit by a train while crossing the railway track while going for temple darshan in Thalassery. The deceased is Umavathi (65) of Uchamballi House near Ponniyam Kunduchira Kottaram Devasthanam. The accident happened while she was about to go to Sabarimala on Sunday. The accident took place near the old Koduvalli railway gate around 10.18 am on Friday. Umavathi was hit by the train while crossing the track to go to Thalassery Chirakkakavu Bhagavathi temple. After being hit by the Eranad Express going from Mangaluru side to Thiruvananthapuram side, she was thrown in…

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393457/umavathi-ponniyam-thalassery-train-accident-eranad-express)