---
title: "ശ്രദ്ധിക്കുക, മൊബൈൽ  സോഫ്റ്റ് വെയർ അപ്ഡേഷനിൽ വ്യാജനും ; അതിഥി തൊഴിലാളിക്ക്  28,000 രൂപ നഷ്ടമായി, കേസെടുത്ത് പാനൂർ പൊലീസ്"
english_title: "Panoor Cyber Fraud Fake Software Update Link 28000 Rupees Lost Migrant Worker Ritu Hajong 29 Assam Chendayad SBI Account Online Fraud BNS 3184 IT Act 66D Inspector Santhosh Cyber Cell Panoor Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393429/panoor-fake-software-update-cyber-fraud-28000-lost"
published_at: "2026-11-27T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01c2dce7cee_kannur-cyber-fraud-single-day-135-lakh-complaints.jpg"
keywords: ["Panoor Cyber Fraud", "Fake Software Update", "Ritu Hajong", "Online Fraud", "BNS 3184 IT Act 66D"]
---

# ശ്രദ്ധിക്കുക, മൊബൈൽ  സോഫ്റ്റ് വെയർ അപ്ഡേഷനിൽ വ്യാജനും ; അതിഥി തൊഴിലാളിക്ക്  28,000 രൂപ നഷ്ടമായി, കേസെടുത്ത് പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: സോഫ്റ്റ്‌വെയർ അപ്ഡേഷൻ എന്ന പേരിൽ മൊബൈലിലെത്തിയ വ്യാജ സന്ദേശം സൈബർ കെണിയാ യി. സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ചതോടെ ഫോൺ പ്രവർത്തന രഹിതമാവുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് 28,000 രൂപ നഷ്ടമാവുകയും ചെയ്തു. ചെണ്ടയാട് താമസിക്കുന്ന അസം സ്വദേശി റിതു ഹാജോങ്ങിനാണ് പണം നഷ്ടമായത്. പരാതിയിൽ പാനൂർ പൊലിസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്.ബി.ഐ അക്കൗണ്ടുമായി ബന്ധി പ്പിച്ച മൊബൈൽ നമ്പറിലേക്ക് സോഫ്റ്റ്വെയർ അപ്ഡേഷൻ ആവശ്യപ്പെട്ടുള്ള സന്ദേശമെത്തുകയായിരുന്നു. സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ചതോടെ ഫോൺ ഹാങ്ങായി. ഇതിനിടെ അക്കൗണ്ടിലു ണ്ടായിരുന്ന 28,000 രൂപ ഓൺ ലൈൻ വഴി തട്ടിയെടുത്തെന്നാണ് പരാതി.

## Article Content

പാനൂർ: സോഫ്റ്റ്‌വെയർ അപ്ഡേഷൻ എന്ന പേരിൽ മൊബൈലിലെത്തിയ വ്യാജ സന്ദേശം സൈബർ കെണിയാ യി. സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ചതോടെ ഫോൺ പ്രവർത്തന രഹിതമാവുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് 28,000 രൂപ നഷ്ടമാവുകയും ചെയ്തു. ചെണ്ടയാട് താമസിക്കുന്ന അസം സ്വദേശി റിതു ഹാജോങ്ങിനാണ് പണം നഷ്ടമായത്. പരാതിയിൽ പാനൂർ പൊലിസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്.ബി.ഐ അക്കൗണ്ടുമായി ബന്ധി പ്പിച്ച മൊബൈൽ നമ്പറിലേക്ക് സോഫ്റ്റ്വെയർ അപ്ഡേഷൻ ആവശ്യപ്പെട്ടുള്ള സന്ദേശമെത്തുകയായിരുന്നു. സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ചതോടെ ഫോൺ ഹാങ്ങായി. ഇതിനിടെ അക്കൗണ്ടിലു ണ്ടായിരുന്ന 28,000 രൂപ ഓൺ ലൈൻ വഴി തട്ടിയെടുത്തെന്നാണ് പരാതി.

ബി.എൻ. എസ് 318(4), ഐ.ടി ആക്ട് 66ഡി എന്നീ വകു പ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്. പാനൂർ ഇൻസ്പെക്ടർ കെ. സന്തോഷി ന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

English Summary: Beware, fake in mobile software update; migrant worker lost Rs 28,000, Panoor police registered a case. A fake message that arrived on the mobile in the name of software update turned out to be a cyber trap. After entering the link in the message, the phone became non-functional and Rs 28,000 was lost from the bank account. The money was lost to Ritu Hajong (29), a native of Assam living in Chendayad. Panoor police registered a case on the complaint. The incident took place last Monday afternoon. A message asking for software update arrived on the mobile number linked to the SBI account. After entering the link in the message, the phone hung. Meanwhile, the complaint is that Rs 28,000 in the account was siphoned off online. Police registered a case under BNS 318(4), IT Act 66D. Investigation is progressing under the leadership of Panoor Inspector K. Santhosh with the help of Cyber Cell. The investigation is focused on the accounts to which the money was transferred.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393429/panoor-fake-software-update-cyber-fraud-28000-lost)