---
title: "വടകര ചോമ്പാലയിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്"
english_title: "Vadakara Chombala Afeeda 36 Died Hanged House Karippal Firoz Wife Unnatural Death Chombala Police BNSS 194 SI Manojan MV Postmortem November 26 FIR Investigation Mystery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393415/vadakara-chombala-afeeda-died-hanged-unnatural-death-case"
published_at: "2026-11-27T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b092e37624e3_vadakara-chombala-afeeda-died-hanged-unnatural-death-case.jpg"
keywords: ["Chombala Afeeda Died", "Vadakara Hanged Death", "Karippal Firoz Wife", "Chombala Police Case", "Unnatural Death Investigation"]
---

# വടകര ചോമ്പാലയിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

> **Lead Summary:** വടകര: ചോമ്പാലയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചോമ്പാല കരിപ്പാൽ ഫിറോസിൻ്റെ ഭാര്യ അഫീദ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നും 6നും ഇടയിലാണ് സംഭവം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ഫലിക്കാതെ മരിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

## Article Content

വടകര: ചോമ്പാലയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചോമ്പാല കരിപ്പാൽ ഫിറോസിൻ്റെ ഭാര്യ അഫീദ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നും 6നും ഇടയിലാണ് സംഭവം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ഫലിക്കാതെ മരിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ബന്ധുവായ റസാഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് ഭാരതീയ നാഗരിക സുരക്ഷാ സംഹിത 194-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നവംബർ 26ന് രാത്രി 11.30ന് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 6.08നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആശുപത്രിയിൽ പോയതിനാലാണ് വിവരം നൽകാൻ വൈകിയതെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എസ്.ഐ (ഗ്രേഡ്) മനോജൻ എം.വി.യ്ക്കാണ് അന്വേഷണ ചുമതല . മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണവും പോസ്റ്റ്മോർട്ടം നടപടികളും പുരോഗമിക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ സഹായം തേടുക: ടെലി-മാനസ് 14416, ദിശ 1056

English Summary: Vadakara: In the incident where a young woman was found hanged at home in Chombala, police registered a case of unnatural death. The deceased is Afeeda (36), wife of Karippal Firoz of Chombala. The incident took place between 5.30 pm and 6 pm yesterday. The FIR says that the woman found unconscious at home was immediately taken to hospital but died without responding to treatment. Based on information given by relative Razak, Chombala police registered a case under Section 194 of Bharatiya Nagarik Suraksha Sanhita. After receiving information at the station at 11.30 pm on November 26, FIR was registered today at 6.08 am. It is also recorded in the FIR that the delay in giving information was due to going to hospital. SI (Grade) Manojan M.V. is in charge of investigation. Detailed investigation regarding cause of death and post-mortem procedures are in progress. Police are also checking whether there is any mystery in the incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393415/vadakara-chombala-afeeda-died-hanged-unnatural-death-case)