---
title: "റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മനേക്കര സ്വദേശിനി  സങ്കീർത്തയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും ; സംസ്കാരം ഉച്ചക്ക്  1.30ന്"
english_title: "Ras Al Khaimah Road Accident Manekara Sankeertha Suresh 26 Body Brought Home Today Funeral 1.30 PM Panniyannur Bus Accident Al Manai Al Watan Street November 24 Truck Collision 11 Died Oman Visa Dubai Shafi Parambil MP PK Praveen Karayi Rajan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393382/ras-al-khaimah-accident-manekara-sankeertha-body-funeral-today"
published_at: "2026-11-27T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09015770858_ras-al-khaimah-accident-manekara-sankeertha-body-funeral-today.jpg"
keywords: ["Ras Al Khaimah Accident", "Sankeertha Suresh Manekara", "Panniyannur Funeral", "Bus Accident UAE", "Oman Visa Bus"]
---

# റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മനേക്കര സ്വദേശിനി  സങ്കീർത്തയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും ; സംസ്കാരം ഉച്ചക്ക്  1.30ന്

> **Lead Summary:** മനേക്കര: യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പന്ന്യന്നൂർ മനേക്കര സ്വദേശിനി സങ്കീർത്ത സുരേഷിന്റെ മൃതദേഹം ഇന്നുച്ചക്ക് നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.

## Article Content

മനേക്കര: യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പന്ന്യന്നൂർ മനേക്കര സ്വദേശിനി സങ്കീർത്ത സുരേഷിന്റെ മൃതദേഹം ഇന്നുച്ചക്ക് നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.

12 മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഒന്നരയ്ക്ക് സംസ്ക്കരിക്കും.നവംബർ 24ന് പുലർച്ചെ റാസൽഖൈമയിലെ അൽ മനായി മേഖലയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ ബസ് അപകടത്തിലാണ് സങ്കീർത്തന ഉൾപ്പെടെ 11 പേർ മരിച്ചത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് ട്രക്കിന്റെ പിന്നിലിടിച്ചായിരുന്നു അപകടം.

ഒമാനിൽ വിസ മാറ്റുന്നതിനും പുതുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കി ദുബൈ വഴി മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഷാഫി പറമ്പിൽ എംപി, എം എൽ എ മാരായ പി.കെ പ്രവീൺ, കാരായി രാജൻ എന്നിവരടക്കം കഴിഞ്ഞ ദിവസം മനേക്കരയിലെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

English Summary: The body of Sankeertha Suresh (26), a native of Manekara, Panniyannur, who died in a road accident in Ras Al Khaimah, UAE, will be brought home this noon and cremated. The body reaching home around 12 noon will be cremated at 1.30 pm. Sankeertha was among 11 people who died in a bus accident on Al Watan Street in Al Manai area of Ras Al Khaimah in the early morning of November 24. The accident occurred when a bus carrying 41 passengers hit the back of a truck. The passengers in the bus were returning via Dubai after completing procedures for changing and renewing visas in Oman. MP Shafi Parambil, MLAs P.K. Praveen, Karayi Rajan and others visited the residence at Manekara the other day and consoled the family members.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393382/ras-al-khaimah-accident-manekara-sankeertha-body-funeral-today)