---
title: "കുഞ്ഞിന് മുലയൂട്ടുന്നതിനിടെ 31 കാരിയായ അമ്മ കുഴഞ്ഞുവീണു മരിച്ചു"
english_title: "Guruvayur Kaveed Karayur Matramkottu Aishwarya 31 Died Breastfeeding Baby 32 Days Old Heart Attack Desamangalam Post Office Postwoman Muthuvattur Raja Hospital Vadakkanchery Nithish Funeral Guruvayur Gas Crematorium"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393378/guruvayur-aishwarya-died-breastfeeding-baby-heart-attack"
published_at: "2026-11-27T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08fc29a5e57_guruvayur-aishwarya-died-breastfeeding-baby-heart-attack.jpg"
keywords: ["Aishwarya Died Breastfeeding", "Guruvayur Mother Death", "Heart Attack Mother", "Desamangalam Postwoman", "Karayur Aishwarya"]
---

# കുഞ്ഞിന് മുലയൂട്ടുന്നതിനിടെ 31 കാരിയായ അമ്മ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** കുഞ്ഞിന് മുലയൂട്ടുന്നതിനിടെ 31 കാരിയായ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂർ കാവീട് കാരയൂർ മാത്രംകോട്ട് ഐശ്വര്യ ആണ് മരിച്ചത്. ദേശമംഗലം പോസ്‌റ്റ്‌ ഓഫീസിലെ പോസ്‌റ്റ്‌വുമണാണ്‌.

## Article Content

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ 31 കാരിയായ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂർ കാവീട് കാരയൂർ മാത്രംകോട്ട് ഐശ്വര്യ ആണ് മരിച്ചത്. ദേശമംഗലം പോസ്‌റ്റ്‌ ഓഫീസിലെ പോസ്‌റ്റ്‌വുമണാണ്‌.

വ്യാഴം പുലർച്ചെയായിരുന്നു സംഭവം. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു യുവതി. 32 ദിവസം പ്രായമുള്ള കുഞ്ഞിന് കസേരയിലിരുന്ന് മുലപ്പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കാരയൂരിലെ വീട്ടിൽ.

സംസ്കാരം വെള്ളി രാവിലെ 9ന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ. ഭർത്താവ്‌: വടക്കാഞ്ചേരി സ്വദേശി പട്ടുകുളങ്ങരയിൽ നിതീഷ്‌. അച്ഛൻ: സഹദേവൻ. അമ്മ: ഗീത.സഹോദരൻ: അശ്വിൻ.

English Summary: A 31-year-old mother collapsed and died while breastfeeding her baby. The deceased is Aishwarya of Matramkottu, Karayur, Kaveed, Guruvayur. She was a postwoman at Desamangalam Post Office. The incident took place early Thursday. The young woman had come to her own house for delivery. While sitting on a chair giving breast milk to her 32-day-old baby, Aishwarya suddenly collapsed. She was immediately taken to Muthuvattur Raja Hospital but died. Hospital authorities informed that heart attack was the cause of death. After post-mortem procedures, the body was at the house in Karayur. Funeral at 9 am on Friday at Guruvayur Municipality Gas Crematorium. Husband: Nithish of Pattukulangara, Vadakkanchery native. Father: Sahadevan. Mother: Geetha. Brother: Ashwin.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393378/guruvayur-aishwarya-died-breastfeeding-baby-heart-attack)