---
title: "റാസൽഖൈമ ബസപകടം ; മരിച്ച മലയാളികളുടെ എണ്ണം നാലായി"
english_title: "Ras Al Khaimah Bus Accident Malayalis Death Toll Four Muhammed Ashiq Cherppulassery Palakkad Ashraf Attenganam Kasaragod Hemanth Puthiyakavil Mattannur Sankeerthana Suresh Thalassery Oman Visa Change"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393206/ras-al-khaimah-bus-accident-malayalis-death-four-ashiq"
published_at: "2026-11-25T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0715112eeaa_ras-al-khaimah-bus-accident-malayalis-death-four-ashiq.jpg"
keywords: ["Ras Al Khaimah", "Bus Accident", "Malayalis Death", "Muhammed Ashiq", "Oman Visa"]
---

# റാസൽഖൈമ ബസപകടം ; മരിച്ച മലയാളികളുടെ എണ്ണം നാലായി

> **Lead Summary:** റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ എണ്ണം നാലായി.

## Article Content

റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ എണ്ണം നാലായി.

കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷ് (26) എന്നിവരാണ് നേരത്തെ തിരിച്ചറിഞ്ഞ മറ്റ് മലയാളികൾ.

വിസ മാറ്റുന്നതിനായി ഇന്നലെ രാവിലെ ഒമാനിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളി ട്രാവൽസ് വഴിയാണ് യാത്രക്കാർ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English Summary: In the Ras Al Khaimah bus accident, one more deceased person has been identified. Muhammed Ashiq (29), a native of Cherppulassery, Palakkad, is the deceased. With this, the number of Malayalis who lost their lives in the accident has become four. The other Malayalis identified earlier are Ashraf (53), a native of Attenganam, Kasaragod, Hemanth Puthiyakavil (29), a native of Mattannur, Kannur, and Sankeerthana Suresh (26), a native of Thalassery. The bus that met with the accident had left for Oman yesterday morning to change visa. The passengers had travelled via Malayali Travels. The injured have been admitted to various hospitals.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393206/ras-al-khaimah-bus-accident-malayalis-death-four-ashiq)