---
title: "വാഹന പരിശോധനക്കിടെ ബൈക്ക് നിർത്തിയില്ല ; പിന്തുടർന്ന്‌ പിടികൂടി എക്സൈസ്, എംഡിഎംഎ യും കഞ്ചാവും കണ്ടെത്തി"
english_title: "Manjeshwaram Checkpost Bike Not Stopped Excise Chase Arrest Abdul Rauf Uppala MDMA 3.306 Gram Ganja 1129 Gram Knife Sword Bullet Bike KEMU Kumbla Excise Inspector Krishna Kumar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393200/manjeshwaram-checkpost-bike-chase-excise-mdma-ganja-seized"
published_at: "2026-11-25T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b070875e3df3_manjeshwaram-checkpost-bike-chase-excise-mdma-ganja-seized.jpg"
keywords: ["Manjeshwaram", "Excise Chase", "MDMA", "Ganja Seized", "Abdul Rauf"]
---

# വാഹന പരിശോധനക്കിടെ ബൈക്ക് നിർത്തിയില്ല ; പിന്തുടർന്ന്‌ പിടികൂടി എക്സൈസ്, എംഡിഎംഎ യും കഞ്ചാവും കണ്ടെത്തി

> **Lead Summary:** നിർത്താതെ പോയ ബൈക്കിനെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി എക്സൈസ് ഉദ്യോഗസ്ഥർ. യുവാവിൽ നിന്ന് മയക്കു മരുന്നും കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തു. ഉപ്പള പത്ത്വാഡിയിലെ കലന്തർ മൻസിലിൽ അബ്ദുൾറൗഫിനെ കുമ്പള സർക്കിൾ ഇൻസ്പെക്ടർ ആർ.പി.അനൂപ് കൃഷ്ണ‌യുടെ സഹായത്തോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ ജി.കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്‌തു.

## Article Content

നിർത്താതെ പോയ ബൈക്കിനെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി എക്സൈസ് ഉദ്യോഗസ്ഥർ. യുവാവിൽ നിന്ന് മയക്കു മരുന്നും കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തു. ഉപ്പള പത്ത്വാഡിയിലെ കലന്തർ മൻസിലിൽ അബ്ദുൾറൗഫിനെ കുമ്പള സർക്കിൾ ഇൻസ്പെക്ടർ ആർ.പി.അനൂപ് കൃഷ്ണ‌യുടെ സഹായത്തോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ ജി.കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്‌തു.

ഇന്നലെ രാത്രി 9.45 ഓടെ യാണ് സംഭവം. മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ കേരള എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റിൻ്റെ (കെമു) സഹായത്തോടെ വാഹനപരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ബുള്ളറ്റ് ബൈക്ക് എത്തിയത്.

കൈകാണിച്ചപ്പോൾ ബൈക്ക് നിർത്താതെ ഓടിച്ചുപോയി. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് സാഹസികമായി പിടികൂ ടുകയായിരുന്നു. ഇതിനിടയിൽ പോലീസും സ്ഥലത്തെത്തി യുവാവിൽ നിന്ന് 3.306 ഗ്രാം എം.ഡി.എം.എ. 1129 ഗ്രാം കഞ്ചാവ്, കത്തി, വടിവാൾ എന്നിവ പിടിച്ചെടുത്തു.

English Summary: Excise officials chased in film style and caught a bike that did not stop during vehicle checking. Drugs, ganja and weapons were recovered from the youth. Abdul Rauf of Kalanthar Manzil, Pathwadi, Uppala was arrested by Excise Circle Inspector G. Krishnakumar and team with the help of Kumbla Circle Inspector R.P. Anoop Krishna. The incident happened around 9.45 pm yesterday. Vehicle checking was being conducted at Manjeshwaram checkpost with the help of Kerala Excise Mobile Intervention Unit (KEMU). Meanwhile a Bullet bike arrived. When signalled, the bike sped away without stopping. Officials then chased and caught him daringly. Police also reached the spot. From the youth, 3.306 grams of MDMA, 1129 grams of ganja, knife and sword were seized.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393200/manjeshwaram-checkpost-bike-chase-excise-mdma-ganja-seized)