---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ; രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച്  കണ്ണൂരിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം"
english_title: "President Droupadi Murmu Visit Kannur Traffic Restrictions Ezhimala Naval Academy Passing Out Parade November 28 400 Officer Trainees Shipping of Stripes Airport to Ezhimala Security Police Patrol Lodges Checking"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393192/president-murmu-visit-kannur-traffic-restrictions-ezhimala-parade"
published_at: "2026-11-25T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0701f850b97_president-murmu-visit-kannur-traffic-restrictions-ezhimala-parade.jpg"
keywords: ["President Murmu", "Kannur Traffic", "Ezhimala Naval Academy", "Passing Out Parade", "Security"]
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ; രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച്  കണ്ണൂരിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

> **Lead Summary:**  കണ്ണൂർ: നാളെ ഉച്ച മുതൽ ശനിയാഴ്‌ച ഉച്ചവരെയാണ് കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിയന്ത്രണം.ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലേക്ക് എത്തുന്നത്. നവംബർ 28ന് ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക.

## Article Content

 കണ്ണൂർ: നാളെ ഉച്ച മുതൽ ശനിയാഴ്‌ച ഉച്ചവരെയാണ് കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിയന്ത്രണം.ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലേക്ക് എത്തുന്നത്. നവംബർ 28ന് ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക.

400-ലേറെ ഓഫീസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.

നാവികസേനയിലെ കമ്മീഷൻഡ് ഓഫീസർമാരായി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായ 'ഷിപ്പിങ് ഓഫ് സ്ട്രൈപ്സ്' ചടങ്ങാണ് പ്രധാന ആകർഷണം. പരിശീലനം പൂർത്തിയാക്കി നാവികസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിതരാകുന്ന ഘട്ടമാണിത്. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പരേഡ് തത്സമയം കാണാനാകും.

രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്. നാളെ മുതൽ ശനിയാഴ്ച ഉച്ചവരെ കണ്ണൂർ ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകും. കണ്ണൂർ വിമാനത്താവളം മുതൽ ഏഴിമല വരെയാണ് സുരക്ഷ ഒരുക്കുന്നത്. രാത്രികാല പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതുകൂടാതെ കണ്ണൂർ, മട്ടന്നൂർ, തലശേരി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിലെ ലോഡ്ജുകളിലും അപ്പാർട്ട്മെന്റുകളിലും പരിശോധന നടത്തും. അപരിചിതരും മതിയായ രേഖകളുമില്ലാതെ തങ്ങുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.

English Summary: Traffic restrictions will be in place in Kannur City Police limits from tomorrow noon to Saturday noon in view of the President's visit. President Droupadi Murmu is coming to Kannur to attend the Passing Out Parade at Ezhimala Naval Academy. The Passing Out ceremony will be held on Saturday, November 28. More than 400 officer trainees will pass out after completing training at Ezhimala, Kannur. The President will receive the salute of the parade at the ceremony. The main attraction is the 'Shipping of Stripes' ceremony, symbolising taking charge as commissioned officers in the Navy. Medals and trophies will be awarded to top performers. The parade can be watched live through the Indian Navy's official social media channels. Police have arranged tight security in Kannur district for the President's visit. Security will be arranged from Kannur airport to Ezhimala. Night patrolling will be strengthened. In addition, lodges and apartments in Kannur, Mattannur, Thalassery, Taliparamba, Pazhayangadi, Payyannur and other towns will be checked. Those staying

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393192/president-murmu-visit-kannur-traffic-restrictions-ezhimala-parade)