---
title: "ബൊലേറൊ പിക്കപ്പ് വാഹനം തവണകൾ അടക്കാതെയും, തിരിച്ചു നൽകാതെയും വഞ്ചിച്ചു ; കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്ത് വളയം പൊലീസ്"
english_title: "alayam Police Case Bolero Pickup Cheating Kannur Native Askar KA Finance Installments Not Paid Vehicle Not Returned Ravi Vanimel BNS 316 318 324 FIR 0622 2026 SI Giriraj"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393191/valayam-police-bolero-pickup-cheating-case-kannur-askar"
published_at: "2026-11-25T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0700237e5d4_valayam-police-bolero-pickup-cheating-case-kannur-askar.jpg"
keywords: ["Valayam Police", "Bolero Pickup", "Cheating Case", "Askar KA", "Finance Installments"]
---

# ബൊലേറൊ പിക്കപ്പ് വാഹനം തവണകൾ അടക്കാതെയും, തിരിച്ചു നൽകാതെയും വഞ്ചിച്ചു ; കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്ത് വളയം പൊലീസ്

> **Lead Summary:** കണ്ണൂർ: ഫിനാൻസ് തവണകൾ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാങ്ങിയ ബൊലേറോ പിക്കപ്പ് വാഹനം തിരികെ നൽകാതെയും തവണകൾ അടയ്ക്കാതെയും വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിക്കെതിരെ വളയം പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ: ഫിനാൻസ് തവണകൾ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാങ്ങിയ ബൊലേറോ പിക്കപ്പ് വാഹനം തിരികെ നൽകാതെയും തവണകൾ അടയ്ക്കാതെയും വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിക്കെതിരെ വളയം പോലീസ് കേസെടുത്തു.

കണ്ണൂർ റൂറൽ, ഇരിട്ടി താലൂക്ക്, കല്ലൂർ, കൊളാരി, മഹ്ജൂബി മൻസിൽ വീട്ടിൽ അസ്കർ കെ.എ (45) നെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹിത 316, 318(4), 324 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വാണിമേൽ, പുന്നോലത്തിൽ വീട്ടിൽ രവി (52) യുടെ പരാതിയിലാണ് നടപടി. കോടതി നിർദേശപ്രകാരമാണ് വളയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പരാതിയിൽ പറയുന്നത് ഇങ്ങനെ: 2025 ജൂലൈ 5-ന് രവിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ-65-ജെ-6593 നമ്പർ ബൊലേറോ പിക്കപ്പ് വാഹനം 4,20,000 രൂപയ്ക്ക് വിൽപ്പന നടത്തി. പ്രതിമാസ ഫിനാൻസ് തവണകൾ അടച്ചുകൊണ്ടിരിക്കാമെന്ന വ്യവസ്ഥയിലായിരുന്നു വിൽപ്പന.

എന്നാൽ ചതിയിലൂടെയും വിശ്വാസവഞ്ചനയിലൂടെയും അനധികൃത ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതി തവണകൾ അടച്ചില്ലെന്നും വാഹനം തിരികെ നൽകിയില്ലെന്നും വാഹനം ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്തുവെന്നുമാണ് പരാതി. ഇതിലൂടെ പരാതിക്കാരന് 6,00,000 രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു. വളയം പോലീസ് എഫ്.ഐ.ആർ നമ്പർ 0622/2026 ആയി 2026 നവംബർ 25-ന് കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ ഗിരിരാജ് ഡി അന്വേഷണം നടത്തും.

English Summary: Valayam police have registered a case against a Kannur native for allegedly cheating a vehicle owner by taking a Bolero pickup on finance terms and failing to pay the installments. The complaint says the vehicle was neither returned nor the dues cleared, causing a loss of ₹6 lakh. The case is against Askar K.A. (45) of Mahjoobi Manzil, Kallur, Kolari, Iritty Taluk, Kannur Rural, under Bharatiya Nyaya Sanhita sections 316, 318(4), 324, on the complaint of Ravi (52) of Punnolathil, Vanimel. The FIR was registered on court direction. According to the complaint, on July 5, 2025, Ravi's KL-65-J-6593 Bolero pickup was sold for ₹4,20,000 on condition that monthly finance installments would be paid. The accused allegedly did not pay installments, did not return the vehicle, and used or sold it with intent to gain illegally through cheating and breach of trust. Valayam Police registered FIR No. 0622/2026 on November 25, 2026. SI Giriraj D. will investigate.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393191/valayam-police-bolero-pickup-cheating-case-kannur-askar)