---
title: "കൂത്ത്പറമ്പ് രക്തസാക്ഷികളായ കെ കെ രാജീവൻ ദിനാചരണം പാനൂരിലും, ഷിബുലാൽ ദിനാചരണം ചമ്പാടും നടന്നു"
english_title: "Koothuparamba Martyrs KK Rajeevan Day Panur Shibulal Day Champad DYFI CPM M Swaraj Memorial Meeting P Shilpa Journalist Award Kiran Karunakaran Pushparchana"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393189/koothuparamba-martyrs-kk-rajeevan-day-panur-shibulal-champad"
published_at: "2026-11-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06fce04403b_koothuparamba-martyrs-kk-rajeevan-day-panur-shibulal-champad.jpg"
keywords: ["Koothuparamba Martyrs", "KK Rajeevan", "Shibulal", "Panur", "Champad"]
---

# കൂത്ത്പറമ്പ് രക്തസാക്ഷികളായ കെ കെ രാജീവൻ ദിനാചരണം പാനൂരിലും, ഷിബുലാൽ ദിനാചരണം ചമ്പാടും നടന്നു

> **Lead Summary:** പാനൂർ: കുത്തുപറമ്പ് രക്തസാക്ഷികളായ കെ കെ രാജീവൻ ദിനം പാനൂരിലും, ഷിബുലാൽ ദിനം ചമ്പാടും ആചരിച്ചു. രാവിലെ താഴെ ചമ്പാട് അരയാക്കൂൽ കേന്ദ്രീകരിച്ചു പ്രകടനവും ഷിബുലാലിൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കിരൺ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. നിഷൻ കോസായി അധ്യക്ഷനായി. എൻ കെ റൂബിൻ, കെ ജയരാജൻ, ഇ വിജയൻ, കെ ഇ മോഹനൻ, ജില്ലാ പഞ്ചായത്തംഗം പി പ്രസന്ന എന്നിവർ സംസാരിച്ചു.

## Article Content

പാനൂർ: കുത്തുപറമ്പ് രക്തസാക്ഷികളായ കെ കെ രാജീവൻ ദിനം പാനൂരിലും, ഷിബുലാൽ ദിനം ചമ്പാടും ആചരിച്ചു. രാവിലെ താഴെ ചമ്പാട് അരയാക്കൂൽ കേന്ദ്രീകരിച്ചു പ്രകടനവും ഷിബുലാലിൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കിരൺ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. നിഷൻ കോസായി അധ്യക്ഷനായി. എൻ കെ റൂബിൻ, കെ ജയരാജൻ, ഇ വിജയൻ, കെ ഇ മോഹനൻ, ജില്ലാ പഞ്ചായത്തംഗം പി പ്രസന്ന എന്നിവർ സംസാരിച്ചു.

വൈകിട്ട് കെ കെ രാജീവൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും തുടർന് രാജു മാസ്റ്റർ സ്മാരക മന്ദിരം കേന്ദ്രീകരിച്ച് യുവജന പ്രകടനവും നടന്നു. പാനൂർ ബസ്റ്റാൻ്റിൽ സമാപിച്ചു. അനുസ്മരണ പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എൻ കെ റുബിൻ അധ്യക്ഷനായി. കെ കെ രാജീവൻ കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കെ കെ രാജീവൻ സ്മാരക പത്ര പ്രവർത്തക അവാർഡ് മാതൃഭൂമി തൃക്കരിപ്പുർ ലേഖിക പി ശില്പക്ക് എം സ്വരാജ് സമ്മാനിച്ചു. കെ കെ രാജീവൻ സ്മാരക സ്വർണമെഡലിനായുള്ള അഖില കേരള ചിത്രരചന മൽസര വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു. സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, കെ ഷിനൻ്റു, രശ്മി കളത്തിൽ, പി ശില്പ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു.

English Summary: Koothuparamba martyrs K.K. Rajeevan Day was observed at Panur and Shibulal Day at Champad. In the morning, a procession centred at Thazhe Champad Arayakkool and pushparchana at Shibulal's memorial were held. DYFI district secretariat member Kiran Karunakaran delivered the memorial speech. Nishan Kosayi presided. N.K. Rubin, K. Jayarajan, E. Vijayan, K.E. Mohanan, district panchayat member P. Prasanna spoke. In the evening, pushparchana at K.K. Rajeevan's memorial and a youth procession centred at Raju Master Smaraka Mandiram were held, concluding at Panur bus stand. The memorial public meeting was inaugurated by CPM state secretariat member M. Swaraj. DYFI block president N.K. Rubin presided. The K.K. Rajeevan memorial journalist award instituted by K.K. Rajeevan Kala Samskarika Vedi was presented by M. Swaraj to Mathrubhumi Thrikaripur correspondent P. Shilpa. Prizes for winners of the all-Kerala painting competition for the K.K. Rajeevan memorial gold medal were also distributed. CPM district secretariat member P. Hareendran, Panur area secretary K.E. Kunjabdulla, K. Shinantu, Rashmi Kalathil, P. Shilpa spoke. Block secretary Kiran Karunakaran welcomed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393189/koothuparamba-martyrs-kk-rajeevan-day-panur-shibulal-champad)