---
title: "തലശേരിയിൽ ദുരൂഹസാഹചര്യത്തിൽ  കാണപ്പെട്ട 2  യുവാക്കളിൽ നിന്നും  കഞ്ചാവ് പിടികൂടി"
english_title: "Thalassery Two Youths Arrested Ganja Seized Muhammed Haisam Narangapuram 163 Gram Junaid Mattambram 7.35 Gram Chirakkara NRI Shop Manjodi Hospital Parking Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393184/thalassery-two-youths-ganja-seized-haisam-junaid-arrested"
published_at: "2026-11-25T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06f6aee9b83_6afdc91048584_6afb122d845da_thalassery-scooter-stolen-roadside-mukund-mallar-road.jpg"
keywords: ["Thalassery", "Ganja Seized", "Muhammed Haisam", "Junaid", "Police Arrest"]
---

# തലശേരിയിൽ ദുരൂഹസാഹചര്യത്തിൽ  കാണപ്പെട്ട 2  യുവാക്കളിൽ നിന്നും  കഞ്ചാവ് പിടികൂടി

> **Lead Summary:** തലശേരിയിൽ ദുരൂഹസാഹചര്യത്തിൽ കാണപ്പെട്ട 2 യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി.നാരങ്ങാപ്പുറത്തെ കെ. മുഹമ്മദ് ഹൈസാമിനെയാണ്ചിറക്കര എൻ.ആർ. ഇ ഷോപ്പിന് സമീപം വച്ച് പിടികൂടിയത്.

## Article Content

തലശേരിയിൽ ദുരൂഹസാഹചര്യത്തിൽ കാണപ്പെട്ട 2 യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി.നാരങ്ങാപ്പുറത്തെ കെ. മുഹമ്മദ് ഹൈസാമിനെയാണ്ചിറക്കര എൻ.ആർ. ഇ ഷോപ്പിന് സമീപം വച്ച് പിടികൂടിയത്.

ഇയാളുടെ കൈവശം 163 ഗ്രാം കഞ്ചാവ് കണ്ടെത്തി. മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് പിറകിലെ കാർ പാർക്കിംഗ് സ്ഥലത്ത് സാമൂഹ്യ വിരുദ്ധ രുടെ ശല്യം ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കഞ്ചാവുമായി മറ്റൊരു യുവാവിനെയും പിടികൂടി.

പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. പരിശോധനയിൽ പാൻ്റ്സിന്റെ പോക്കറ്റിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച 7.35 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മട്ടാമ്പ്രം സ്വദേശി വി.പി. ജുനൈദി(30)നെയും പോലിസ് അറസ്റ്റ് ചെയ്തു.

English Summary: Ganja was seized from 2 youths found in suspicious circumstances in Thalassery. K. Muhammed Haisam of Narangapuram was caught near Chirakkara N.R.I. shop. 163 grams of ganja was found in his possession. Police who reached the car parking area behind Manjodi Indira Gandhi Cooperative Hospital following information about anti-social nuisance also caught another youth with ganja. The youth who tried to flee on seeing police was stopped, questioned and body searched. In the search, 7.35 grams of ganja kept in a zip lock cover in the pant pocket was seized. Mattambram native V.P. Junaid (30) was also arrested by police.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393184/thalassery-two-youths-ganja-seized-haisam-junaid-arrested)