---
title: "റാസൽഖൈമ ബസ്സപകടം ; മരിച്ചവരിൽ മനേക്കര സ്വദേശിനിക്ക് പുറമെ മട്ടന്നൂർ സ്വദേശിയും, മലയാളികൾ മൂന്നായി"
english_title: "Ras Al Khaimah Bus Accident Three Malayalis Dead Ashraf Hemanth Puthiyakavil Sankeertha Suresh Mattannur Thalassery Kasaragod 13 Dead Truck Hit Bus UAE Dubai Consulate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393143/ras-al-khaimah-bus-accident-three-malayalis-dead-mattannur"
published_at: "2026-11-25T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06acf03feeb_ras-al-khaimah-bus-accident-three-malayalis-dead-mattannur.jpg"
keywords: ["Ras Al Khaimah", "Bus Accident", "Malayalis Dead", "Mattannur", "Hemanth Puthiyakavil"]
---

# റാസൽഖൈമ ബസ്സപകടം ; മരിച്ചവരിൽ മനേക്കര സ്വദേശിനിക്ക് പുറമെ മട്ടന്നൂർ സ്വദേശിയും, മലയാളികൾ മൂന്നായി

> **Lead Summary:** മനേക്കര: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്സപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് , കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ , തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നനേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു.

## Article Content

മനേക്കര: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്സപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് , കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ , തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നനേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു.

റാസൽഖൈമയിലുണ്ടായ ബസ്സപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ അപകടത്തിലെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. 14 പേർ പരിക്കുകളോടെ ചികിത്സയിലാണ്. 41 പേരാണ് ബസിലുണ്ടായിരുന്നത്. തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

English Summary: Three Malayalis who died in the bus accident in Ras Al Khaimah, UAE have been identified. The bodies of Kasaragod Attenganam native Ashraf (53), Kannur Mattannur native Hemanth Puthiyakavil (29), and Thalassery native Sankeertha Suresh (26) have been identified. Relatives confirmed the deaths of six Indians including Andhra native Vinod Kumar, Gujarat native Jignesh, and Tamil Nadu native Govindaraj. The Dubai Indian Consulate had earlier confirmed that Indians were among those who died in the Ras Al Khaimah bus accident. With two more people undergoing treatment dying, the total death toll in the accident has risen to 13. 14 people are undergoing treatment with injuries. There were 41 people in the bus. The accident occurred when a truck rammed into a bus that was parked on the roadside after breaking down.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393143/ras-al-khaimah-bus-accident-three-malayalis-dead-mattannur)