---
title: "പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധനരാജ് വധക്കേസ് ; മൂന്ന് പ്രതികൾക്കും ജീവപര്യന്തം, 5 ലക്ഷം രൂപ വീതം പിഴ"
english_title: "Payyannur CPM Worker CV Dhanaraj Murder Case Three Accused Life Imprisonment 5 Lakh Fine Each Thaliparamba Additional Sessions Court TP Biju M Vipin M Vaishakh Family Compensation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393104/payyannur-dhanaraj-murder-case-three-life-imprisonment-5-lakh-fine"
published_at: "2026-11-25T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b067deef400b_payyannur-dhanaraj-murder-case-three-life-imprisonment-5-lakh-fine.jpg"
keywords: ["Payyannur", "CV Dhanaraj Murder", "Life Imprisonment", "5 Lakh Fine", "Thaliparamba Court"]
---

# പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധനരാജ് വധക്കേസ് ; മൂന്ന് പ്രതികൾക്കും ജീവപര്യന്തം, 5 ലക്ഷം രൂപ വീതം പിഴ

> **Lead Summary:** തളിപ്പറമ്പ്: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധനരാജ് വധക്കേസ് ; മൂന്ന് പ്രതികൾക്കും ജീവപര്യന്തം,5 ലക്ഷം രൂപ വീതം പിഴ.പിഴത്തുക ധനരാജിൻ്റെ കുടുംബത്തിന് നൽകണം.തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു..

## Article Content

തളിപ്പറമ്പ്: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധനരാജ് വധക്കേസ് ; മൂന്ന് പ്രതികൾക്കും ജീവപര്യന്തം,5 ലക്ഷം രൂപ വീതം പിഴ.പിഴത്തുക ധനരാജിൻ്റെ കുടുംബത്തിന് നൽകണം.തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു..

കേസിൽ ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് ശിക്ഷിച്ചത്. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ടു.

ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2016 ജൂലൈ 11നാണ് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ രണ്ട് ബൈക്കുകളിലായി പിന്തുടർന്ന് വീടിന് സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്.

english Summary: In the case of hacking to death CPM worker C.V. Dhanaraj of Payyannur, the three guilty accused were sentenced to life imprisonment. The Thaliparamba Additional Sessions Court pronounced the sentence. The three accused were also fined Rs 5 lakh each. The court directed that the fine amount be given to Dhanaraj's family. The prosecution had argued that maximum punishment should be given to the three RSS workers found guilty. The first three accused in the case, T.P. Biju, M. Vipin and M. Vaishakh, are the guilty. Vaishakh and Vipin are brothers. The court had earlier acquitted the other 16 accused giving benefit of doubt. The court had pointed out that the prosecution could not prove conspiracy. C.V. Dhanaraj was hacked to death on July 11, 2016. The case is that Dhanaraj, who was returning home, was followed on two bikes around 9.45 pm and hacked near his house.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393104/payyannur-dhanaraj-murder-case-three-life-imprisonment-5-lakh-fine)