---
title: "കണ്ണൂർ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി"
english_title: "Kannur District Panchayat Building Lift Cobra Found Employees Escaped Snake Catcher Ranjith Narayanan Lift Closed One Hour Search Warning Staff Public Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393094/kannur-district-panchayat-building-lift-cobra-found"
published_at: "2026-11-25T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0674a3b39dc_kannur-district-panchayat-building-lift-cobra-found.jpg"
keywords: ["Kannur", "District Panchayat", "Lift", "Cobra", "Ranjith Narayanan"]
---

# കണ്ണൂർ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി

> **Lead Summary:** കണ്ണൂർ:കണ്ണൂർ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം.ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്ക് ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

കണ്ണൂർ:കണ്ണൂർ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം.ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്ക് ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു.

വിവരമറിയിച്ചതിനെ തുടർന്ന് മൂർഖനെ പിടികൂടാൻ മാർക്ക് പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ എത്തിയെങ്കിലും അപ്പോഴേക്കും പാമ്പ് രക്ഷപ്പെട്ടു.

ഇതിനെ തുടർന്ന് ലിഫ്റ്റ് താൽക്കാലികമായി അടച്ചിട്ടു. മൂർഖനായി ഒരു മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary: A cobra was found in the lift of the Kannur District Panchayat building. The incident happened this evening. Employees who were in the lift narrowly escaped being bitten by the highly venomous snake. Following information, MARK worker Ranjith Narayanan arrived to catch the cobra, but by then the snake had escaped. Following this, the lift was temporarily closed. A search for the cobra was conducted for one hour but it could not be found. District Panchayat authorities warned employees and the public in the District Panchayat office to remain vigilant.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393094/kannur-district-panchayat-building-lift-cobra-found)