---
title: "റാസൽഖൈമയിൽ വാഹനാപകടം ; മനേക്കര സ്വദേശിനിയായ 26കാരിക്ക് ദാരുണാന്ത്യം"
english_title: "Ras Al Khaimah Road Accident Manekkara Sankeertha Suresh 26 Dead Truck Bus Collision Al Wathan Street Oman Visa Change 13 Dead 26 Injured UAE"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393091/ras-al-khaimah-accident-manekkara-sankeertha-suresh-dead"
published_at: "2026-11-25T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b066f07cfd06_ras-al-khaimah-accident-manekkara-sankeertha-suresh-dead.jpg"
keywords: ["Ras Al Khaimah", "Road Accident", "Manekkara", "Sankeertha Suresh", "UAE Bus Accident"]
---

# റാസൽഖൈമയിൽ വാഹനാപകടം ; മനേക്കര സ്വദേശിനിയായ 26കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** മനേക്കര: യു.എ.ഇ റാസൽ ഖൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ മനേക്കര സ്വദേശിനി മരിച്ചു. മനേക്കരയിലെ സമൃദ് നിവാസിൽ സങ്കീർത്ത സുരേഷ് ആണ് മരിച്ചത്. കെ.സുരേഷ് ബാബു - വിമല സുരേഷ് ദമ്പതികളുടെ മകളാണ്. സമൃദ് സുരേഷ് (യു.എ.ഇ) സഹോദരനാണ്.

## Article Content

മനേക്കര: യു.എ.ഇ റാസൽ ഖൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ മനേക്കര സ്വദേശിനി മരിച്ചു. മനേക്കരയിലെ സമൃദ് നിവാസിൽ സങ്കീർത്ത സുരേഷ് ആണ് മരിച്ചത്. കെ.സുരേഷ് ബാബു - വിമല സുരേഷ് ദമ്പതികളുടെ മകളാണ്. സമൃദ് സുരേഷ് (യു.എ.ഇ) സഹോദരനാണ്.

ചൊവ്വാഴ്ച റാസൽ ഖൈമയിലെ അൽ വത്തൻ സ്ട്രീറ്റിലുണ്ടായ അപകടത്തിലാണ് മലയാളികളടക്കം 13 പേർ മരിച്ചത്. ട്രക്കും ബസും കൂട്ടിയിടി ക്കുകയായിരുന്നു.

മലയാളിയുടെ ഉടമസ്ഥതയിൽപ്പെട്ട ട്രാവൽസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ വിസ മാറാൻ പോയി തിരിച്ചുവരുമ്പോഴാ യിരുന്നു അപകടം. തകരാറിലായി റോഡരികിൽ നിർത്തി യിട്ട യാത്രാബസിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. 41 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 26 പേർക്ക് പരിക്കുണ്ടെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണ ങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഈ മാസം 12-ന് യു.എ.ഇ .യിലെ ഫുജൈറയിൽ 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികളടക്കം 14 പേർ മരിച്ചിരു ന്നു. ഇതിൻ്റെ നടുക്കം മാറും മുൻപാണ് മറ്റൊരു ദുരന്തംകൂടി ഉണ്ടായത്.

അപകടത്തിൽപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഹെൽപ്‌പ്ലൈൻ നമ്പർ 800 46342-ൽ അറിയാം. 24 മണിക്കൂറും സേവനം ലഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

English Summary: A native of Manekkara died in a road accident in Ras Al Khaimah, UAE. Sankeertha Suresh (26) of Samrudh Nivas, Manekkara, died. She is the daughter of K. Suresh Babu and Vimala Suresh. Samrudh Suresh (UAE) is her brother. In the accident on Al Wathan Street in Ras Al Khaimah on Tuesday, 13 people including Malayalis died. A truck and a bus collided. The bus belonged to a Malayali-owned travels. The accident happened while returning after going to Oman to change visa. A truck hit the passenger bus which was parked on the roadside after breaking down. There were 41 people in the bus. Ras Al Khaimah Police said 26 of them were injured. The injured were shifted to hospital. The Ministry of Interior said investigation into the causes of the accident is underway. On the 12th of this month, 14 people including three Malayalis had died in an accident in Fujairah, UAE, where 23 vehicles collided. Before the shock of that subsided, another tragedy occurred. Information about Indians involved in the accident can be obtained on helpline number 800 46342. The Indian Consulate in Dubai said service will be available 24 hours.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393091/ras-al-khaimah-accident-manekkara-sankeertha-suresh-dead)