---
title: "ധനരാജ് വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്"
english_title: "Payyannur CPM Worker CV Dhanaraj Murder Case Sentence Today Thaliparamba Additional Sessions Court RSS Workers TP Biju M Vipin M Vaishakh Prosecution Maximum Punishment 2016"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393083/payyannur-cv-dhanaraj-murder-case-sentence-thaliparamba-court"
published_at: "2026-11-25T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03e892e6ea5_dhanaraj-murder-case-verdict-first-three-accused-guilty-taliparamba.jpg"
keywords: ["Payyannur", "CV Dhanaraj Murder", "Thaliparamba Court", "Sentence", "RSS Workers"]
---

# ധനരാജ് വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുക. കുറ്റക്കാരായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

## Article Content

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുക. കുറ്റക്കാരായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കേസിൽ ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ടു.

ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2016 ജൂലൈ 11നാണ് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ രണ്ട് ബൈക്കുകളിലായി പിന്തുടർന്ന് വീടിന് സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്.

English Summary: The sentencing of the accused in the case of hacking to death CPM worker C.V. Dhanaraj of Payyannur will be pronounced today. The Thaliparamba Additional Sessions Court will pronounce the verdict. The prosecution argued that maximum punishment should be given to the three RSS workers found guilty. The court had found only the first three accused guilty. The first three accused T.P. Biju, M. Vipin and M. Vaishakh are the guilty. Vaishakh and Vipin are brothers. The other 16 accused were acquitted giving benefit of doubt. The court had pointed out that the prosecution could not prove conspiracy. C.V. Dhanaraj was hacked to death on July 11, 2016. The case is that Dhanaraj, who was returning home, was followed by RSS-BJP workers on two bikes around 9.45 pm and hacked near his house.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393083/payyannur-cv-dhanaraj-murder-case-sentence-thaliparamba-court)