---
title: "വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; തിരുവള്ളൂർ സ്വദേശി അറസ്റ്റിൽ"
english_title: "Vadakara Private Bus School Girl Sexual Harassment POCSO Arrest Thiruvallur Cheriyanalloor Abdul Razak Kozhikode Edodi Tuition Bus Staff Police Remand Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393080/vadakara-private-bus-school-girl-harassment-pocso-arrest"
published_at: "2026-11-25T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b065b9724ed6_vadakara-private-bus-school-girl-harassment-pocso-arrest.jpg"
keywords: ["Vadakara", "Private Bus", "School Girl Harassment", "POCSO", "Abdul Razak Arrest"]
---

# വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; തിരുവള്ളൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** വടകര: വടകരയിൽ സ്വകാര്യ ബസിലെ യാത്രയ്ക്കിടെ, സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി ചെറിയനല്ലൂർ അബ്ദുൾ റസാഖിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവാഴ്ച രാവിലെയോടെയാണ് സംഭവം.

## Article Content

വടകര: വടകരയിൽ സ്വകാര്യ ബസിലെ യാത്രയ്ക്കിടെ, സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി ചെറിയനല്ലൂർ അബ്ദുൾ റസാഖിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവാഴ്ച രാവിലെയോടെയാണ് സംഭവം.

കോഴിക്കോട് വടകര എടോടിയിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെയാണ് തിരക്കുള്ള ബസിൽ വെച്ച് അതിക്രമമുണ്ടായത്. യാത്രയ്ക്കിടെ ഇയാൾ ശല്യം ചെയ്തതോടെ പെൺകുട്ടികൾ ഉടൻ തന്നെ വിവരം ബസ് ജീവനക്കാരെ അറിയിച്ചു.തുടർന്ന് ജീവനക്കാർ ഇടപെട്ട് ഇയാളെ തടഞ്ഞുവെക്കുകയും വടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കൈമാറുകയുമായിരുന്നു.

വിദ്യാർത്ഥിനികളുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തു.

English Summary: A schoolgirl was allegedly sexually harassed on a crowded private bus while returning home after tuition in Vadakara, Kozhikode. Police arrested Thiruvallur native Cheriyanalloor Abdul Razak and the court remanded him after a POCSO case was registered.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393080/vadakara-private-bus-school-girl-harassment-pocso-arrest)