---
title: "നാറുന്ന കഥകൾ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ! ; ഷാഫി പറമ്പിലിനെതിരെ പൊട്ടിത്തെറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ"
english_title: "Rajmohan Unnithan Shafi Parambil KPCC Working President Cyber Attack A Group Solar Saritha Oommen Chandy Rahul Mankuttam Panampilly Nagar Flat Twenty Twenty Car Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393045/rajmohan-unnithan-shafi-parambil-cyber-attack-a-group"
published_at: "2026-11-24T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05c0527c3f0_rajmohan-unnithan-shafi-parambil-cyber-attack-a-group.jpg"
keywords: ["Rajmohan Unnithan", "Shafi Parambil", "KPCC", "Cyber Attack", "A Group"]
---

# നാറുന്ന കഥകൾ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ! ; ഷാഫി പറമ്പിലിനെതിരെ പൊട്ടിത്തെറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

> **Lead Summary:** കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ന് രാവിലെ കാസർക്കോട് വെച്ച് മാധ്യമപ്രവർത്തകരോടാണ് കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞതിന് പിന്നാലെ ഇദേഹത്തിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു.

## Article Content

കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ന് രാവിലെ കാസർക്കോട് വെച്ച് മാധ്യമപ്രവർത്തകരോടാണ് കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞതിന് പിന്നാലെ ഇദേഹത്തിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു.

ഇതിൽ പ്രകോപിതനായാണ് ഉണ്ണിത്താൻ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ പറ ഞ്ഞത്. ഷാഫി പറമ്പിൽ എ ഗ്രൂപ്പി കാരനല്ല. ഒരു കാലത്തും ഇയാൾക്ക് എ ഗ്രൂപ്പുമായി ബന്ധ മുണ്ടായിരുന്നില്ല. സോളാർ, സരിത കേസുകൾ ഉണ്ടായപ്പോൾ ഉമ്മൻചാണ്ടിയെ പ്രതിരോധിച്ചയാളാണ് ഞാൻ. ഇതിന്റെ പേരിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുര ത്തേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ സി.പി.എംകാരുടെ ക്രൂരമർദനത്തിന് വിധേയനായി ബോധരഹിതനായവനാണ് ഞാൻ.

ഇന്ന് ആശാനുവേണ്ടി (ഷാഫി പറമ്പിൽ) ശിഷ്യൻ (രാഹുൽ മാങ്കു ട്ടം) അടൂരിൽവെച്ച് നടത്തുന്ന കോപ്രായങ്ങളാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണം. എനിക്ക് പലതും വെളിപ്പെടുത്തേ ണ്ടിവരും. രണ്ട് ക്ലൂ തരാം. പനമ്പള്ളി നഗറിലെ ഒരു ഫ്ലാറ്റ് ട്വന്റി ട്വന്റി നമ്പറിലെ കാർ. അന്ന് കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവിന്റെ കാൽക്കൽ ഒരാൾ വീണ് കേണു കരഞ്ഞു.

എന്തിനെന്ന് എൻ്റെ ഡയറിയിലുണ്ട്. ഞാനത് വെളിപ്പെടുത്തിയാൽ പിന്നെ ഇവൻ രാഷ്ട്രീയത്തിലുണ്ടാവില്ല. ഉമ്മൻചാണ്ടിയുടെ പേര് പറയാൻ ഷാഫിക്ക് എന്താണ് അവകാശം. അദേഹം മരണാസന്നനായി ആശുപത്രിയിൽ ശബ്ദമില്ലാത്ത അവസ്ഥയിൽ കിടക്കുമ്പോൾ ഉമ്മൻചാണ്ടി ഒരു കുറിപ്പ് കെ.പി.സി.സിക്ക് കൊടുത്തു.

തിരുവനന്തപുരത്തെ അഖിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടാക്കണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഇത് ചവറ്റു കൊട്ടയിലെറിഞ്ഞാണ് ആശാൻ അന്ന് അടൂർക്കാരനെ യൂത്ത് തലപ്പത്തെത്തിച്ചത്. ഇതിൻ്റെ പിന്നിലൊക്കെയുള്ള നാറുന്ന കഥ എന്നെകൊണ്ട് പറയിപ്പിക്കരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.

English Summary: Rajmohan Unnithan lashed out at KPCC Working President Shafi Parambil. He made the revelation with political repercussions in Kerala to media persons at Kasaragod this morning. It came after a severe cyber attack against him following his statement the other day that Shafi Parambil is not an A Group member. Provoked by this, Unnithan said some shocking things. Shafi Parambil is not an A Group member. He never had any connection with the A Group at any time. He said he was the one who defended Oommen Chandy when the solar and Saritha cases came up. Because of this, he said he was brutally assaulted by CPM workers and rendered unconscious during a train journey from Kannur to Thiruvananthapuram. He said the cyber attack against him is the antics being performed at Adoor by the disciple (Rahul Mankuttam) for the master (Shafi Parambil). He said he will have to reveal many things. He gave two clues - a flat in Panampilly Nagar and a car with twenty twenty number. He said that day a person fell at the feet of Kerala's senior-most leader and cried and begged. What for is in his diary. If he reveals it, he will not be in politics after that. He asked what right Shafi has to utter Oommen Chandy's name. When he was lying in hospital in a dying state without voice, Oommen Chandy gave a note to KPCC. The note said Akhil from Thiruvananthapuram should be made Youth Congress President. He said the master threw this into the dustbin and brought the Adoor man to the youth leadership that day. Unnithan said, do not make him tell the stinking stories behind all this.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393045/rajmohan-unnithan-shafi-parambil-cyber-attack-a-group)