---
title: "കടവത്തൂരിൽ ഗുരുസ്മരണയും ഗൃഹാതുരതയും ഒത്ത് ചേർന്ന മദനിമാരുടെ സംഗമം"
english_title: "Kadavathur Madanis Meet Guru Smarana Alumni Meet Pulikkal Madinathul Uloom Arabic College 80th Anniversary KNM TP Abdullahkoya Madani"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393022/kadavathur-madanis-meet-guru-smarana-alumni-madinathul-uloom"
published_at: "2026-11-24T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0599ad2b8f6_kadavathur-madanis-meet-guru-smarana-alumni-madinathul-uloom.jpg"
keywords: ["Kadavathur Madanis Meet", "Guru Smarana", "Madinathul Uloom Arabic College", "Alumni Meet"]
---

# കടവത്തൂരിൽ ഗുരുസ്മരണയും ഗൃഹാതുരതയും ഒത്ത് ചേർന്ന മദനിമാരുടെ സംഗമം

> **Lead Summary:** കടവത്തൂർ: എട്ട് ദശകങ്ങളായി കേരളത്തിലെ മത, സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളിൽ കനപ്പെട്ട സംഭാവനകൾ നൽകി വരുന്ന പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് കടവത്തൂർ വെസ്റ്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമവും ഗുരുസ്മരണയും അവിസ്മരണീയ ഒത്തുചേരലായി മാറി.

## Article Content

കടവത്തൂർ: എട്ട് ദശകങ്ങളായി കേരളത്തിലെ മത, സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളിൽ കനപ്പെട്ട സംഭാവനകൾ നൽകി വരുന്ന പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് കടവത്തൂർ വെസ്റ്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമവും ഗുരുസ്മരണയും അവിസ്മരണീയ ഒത്തുചേരലായി മാറി.

സ്ഥാപനത്തിലെ വിഖ്യാത ഗുരുനാഥന്മാരായിരുന്ന കെ എൻ ഇബ്രാഹിം മൗലവി, എൻ കെ അഹമ്മദ് മൗലവി, ടി വി മുഹമ്മദ് മൗലവി ചൊക്ലി, വി പി മുഹമ്മദ് മൗലവി തുവ്വക്കുന്ന് തുടങ്ങിയവരുടെ ജന്മദേശം എന്ന നിലയിലാണ് 80ആം വാർഷികത്തിന്റെ ഭാഗമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് കടവത്തൂർ വേദിയായത്.

വിവിധ തലമുറകളിലെ നിരവധി പേർ സംഗമത്തിൽ സംബന്ധിച്ചു. കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടിപി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു.

എം സലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, എം അഹമ്മദ് കുട്ടി മദനി , വി പി അഹമ്മദ് കുട്ടി മദനി, എൻ കെ അഹമ്മദ് മദനി, മഹ്മൂദ് കടവത്തൂർ ,ഇസ്ഹാഖലി കല്ലിക്കണ്ടി, സി എച്ച് ഇസ്മായിൽ ഫാറൂഖി, എൻ കെ സാലിം മദനി, അബ്ദുൽ ലത്തീഫ് പുല്ലൂക്കര, ആർ. അബ്ദുൽ ഖാദർ സുല്ലമി, കെ ഖാലിദ് സുല്ലമി, സി കെ ഖാസിം മദനി, ഡോ: അഫ്സൽ അഹമദ്, അബ്ദുല്ല മദനി

തറവട്ടത്ത്, നസീർ മദനി, ഡോ. സി കെ മുഹമ്മദ് ബഷീർ, ഡോ . കെ.മുഹമ്മദ് അമാൻ, ഡോ. സി പി ഷഫീഖ്, ഡോ. സൈഫുദ്ദീൻ ബഷീർ, ഡോ. വി നിഷാദലി, അഫ്സൽ എം, റഫീഖ് പുളിക്കൽ, പി.ടി മഷ്‌ഹൂർ അലി മദനി, സഹൽ കെ, നൗഷാദ് കരുവണ്ണൂർ, ഇ വി മുഹമ്മദലി കുറ്റ്യാടി, ചെന്നാട്ട് മൂസ മാസ്റ്റർ, അസ്കർ വാണിമേൽ, റഷീദ് മദനി പേരാമ്പ്ര, അഹമ്മദ് സദാദ് മദനി, സഫ്‌വാൻ ചാലാട്, ഷൗക്കത്ത് മദനി, മുഹമ്മദലി വാണിമേൽ, വി കെ ബാവ , ഫൈസൽ മുഴുപ്പിലങ്ങാട്, ഷൗക്കത്ത് മാസ്റ്റർ വണ്ടൂർ, മുഹമ്മദ് കുട്ടി വാണിമേൽ എന്നിവർ പ്രസംഗിച്ചു.

കോളേജ് അക്കാദമിക് കോഡിനേറ്റർ ഡോ: സി എം സാബിർ നവാസ് ആമുഖ ഭാഷണവും വൈസ് പ്രിൻസിപ്പൽ ഡോ. മുനീർ മദനി സമാപന പ്രസംഗവും നടത്തി.

കോളേജിൻ്റെ വൈജ്ഞാനികവും സാമൂഹികവുമായ വളർച്ചയിൽ പങ്കാളികളായ പൂർവ വിദ്യാർഥികൾ പഴയകാല അനുഭവങ്ങളും ഓർമകളും പങ്കുവെച്ചു. 80 വർഷത്തെ കോളേജിൻ്റെ ചരിത്രവും പൂർവ വിദ്യാർഥികളുടെ സംഭാവനകളും തമ്മിലുള്ള അഭേദ്യമായ ബന്ധം സംഗമത്തിലുടനീളം പ്രതിഫലിച്ചു. സ്വദേശത്തും വിദേശത്തുമുള്ള നിരവധി മദനിമാർ പങ്കെടുത്തു.

English Summary: The alumni meet and Guru Smarana organised by Pulikkal Madinathul Uloom Arabic College at Kadavathur West UP School became an unforgettable gathering, combining guru remembrance and nostalgia. The college has been making significant contributions in Kerala's religious, social, cultural and political fields for eight decades. Kadavathur became the venue for the alumni meet held as part of the 80th anniversary as it is the birthplace of renowned teachers of the institution like K.N. Ibrahim Maulavi, N.K. Ahmed Maulavi, T.V. Muhammed Maulavi Chokli and V.P. Muhammed Maulavi Thuvvakkunnu. Many people from various generations attended. KNM State President T.P. Abdullahkoya Madani inaugurated. College Principal Dr. Basheer Mancheri presided. M. Salahudheen Madani delivered the keynote address. College Academic Coordinator Dr. C.M. Sabir Navas gave the introductory speech and Vice Principal Dr. Muneer Madani gave the concluding speech. Alumni who participated in the intellectual and social growth of the college shared old experiences and memories. The inseparable bond between the 80-year history of the college and the contributions of alumni was reflected throughout the meet. Many Madanis from within the country and abroad participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393022/kadavathur-madanis-meet-guru-smarana-alumni-madinathul-uloom)