---
title: "പാലക്കാട് സ്കൂളിൽ വെടിവെപ്പ് ; വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു"
english_title: "Palakkad School Firing Student Shot Classmate Pallipuram Paruthur Higher Secondary School Country Gun Class 9 Shoulder Injury Perinthalmanna Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393012/palakkad-school-firing-student-shot-classmate-paruthur"
published_at: "2026-11-24T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b057fb635ac1_1001506466.jpg"
keywords: []
---

# പാലക്കാട് സ്കൂളിൽ വെടിവെപ്പ് ; വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

> **Lead Summary:** പാലക്കാട്ട് സ്കൂളിൽ വെടിവെപ്പ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്.

## Article Content

പാലക്കാട്ട് സ്കൂളിൽ വെടിവെപ്പ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്.

രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്ന നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

English Summary: Firing took place at a school in Palakkad. A Class 9 student was shot by a classmate inside the classroom. The incident happened at Pallipuram Paruthur Higher Secondary School at around 11 am today. The preliminary conclusion is that the shot came from a country gun brought to school by a student in the morning. The bullet hit the shoulder. The injured student has been admitted to a private hospital in Perinthalmanna. Meanwhile, General Education Minister N. Shamsuddin has asked the Director of General Education to investigate the incident and submit an urgent report.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393012/palakkad-school-firing-student-shot-classmate-paruthur)