---
title: "ഓസ്ട്രേലിയൻ ഗവേഷണ സ്ഥാപനം നടത്തിയ 'ഏഷ്യ പവർ ഇൻഡക്സ്' റിപ്പോർട്ടിൽ ഇന്ത്യ മൂന്നാമത്തെ വലിയ ശക്തി ; നരേന്ദ്ര മോദി ഏഷ്യയിൽ  കാര്യക്ഷമതയുള്ള നേതാക്കളിൽ രണ്ടാമൻ"
english_title: "Asia Power Index 2026 India Third Largest Power Narendra Modi Second Most Effective Leader Asia Lowy Institute USA China Japan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393003/asia-power-index-2026-india-third-power-modi-second-leader"
published_at: "2026-11-24T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0566817fd85_Untitled-1_copy.jpg"
keywords: ["Asia Power Index 2026", "India Third Power", "Narendra Modi", "Lowy Institute", "Xi Jinping"]
---

# ഓസ്ട്രേലിയൻ ഗവേഷണ സ്ഥാപനം നടത്തിയ 'ഏഷ്യ പവർ ഇൻഡക്സ്' റിപ്പോർട്ടിൽ ഇന്ത്യ മൂന്നാമത്തെ വലിയ ശക്തി ; നരേന്ദ്ര മോദി ഏഷ്യയിൽ  കാര്യക്ഷമതയുള്ള നേതാക്കളിൽ രണ്ടാമൻ

> **Lead Summary:** ഏഷ്യൻ ഭൂഖണ്ഡത്തിൽ ഏറ്റവും ശക്തമായ ഇടപെടൽ നടത്തുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് 2026-ലെ 'ഏഷ്യ പവർ ഇൻഡക്സ്' റിപ്പോർ ട്ട്. ഓസ്ട്രേലിയൻ ഗവേഷണസ്ഥാപനമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

## Article Content

ഏഷ്യൻ ഭൂഖണ്ഡത്തിൽ ഏറ്റവും ശക്തമായ ഇടപെടൽ നടത്തുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് 2026-ലെ 'ഏഷ്യ പവർ ഇൻഡക്സ്' റിപ്പോർ ട്ട്. ഓസ്ട്രേലിയൻ ഗവേഷണസ്ഥാപനമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനു പിന്നിൽ ഏഷ്യയിലെ ഏറ്റവും കാര്യക്ഷമത യുള്ള രണ്ടാമത്തെ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിപ്പോർട്ട് തിരഞ്ഞെടുത്തു.

27 രാജ്യങ്ങളെയും പ്രദേശങ്ങളെയും 131 സൂചികകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സൂപ്പർ പവർ രാഷ്ടങ്ങളായി 78.9 പോയിൻ്റുമായി അമേരിക്ക ഒന്നാമതും 73.6 പോയിന്റുമായി ചൈന രണ്ടാമതുമായുണ്ട്. ഇന്ത്യക്ക് 40.5 പോയിന്റാണ്.

മുൻ തവണത്തെക്കാൾ അരപ്പോയിന്റ് ഇത്തവണ കൂടുതൽ ഇന്ത്യക്ക് ലഭിച്ചു. നാലാം സ്ഥാനത്തുള്ള ജപ്പാനു (38.6 പോയിന്റ്)മായുള്ള അന്തരവും ഈവർഷം ഇന്ത്യ വർധിപ്പിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള അന്തരം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.3 പോയിന്റ്റിലേക്ക് താഴ്ന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളു മായുള്ള പ്രതിരോധ സഹകരണവും ബ്രമ്മോസ് മിസൈൽ വിൽപ്പനയും ഇന്ത്യ യുടെ പ്രതിരോധ ശൃംഖലയ്ക്ക് കരുത്തേകി.

നയതന്ത്ര സ്വാധീനത്തിൽ 70.3 പോയിന്റ് നിലനിർ ത്താൻ ഇന്ത്യക്കായി. ഗൾഫ് സംഘർഷസമത്തെ ഇന്ത്യ യുടെ നിശ്ശബ്ദ നിലപാട് മോദിയുടെ ആഗോള നേതൃപ്രതി ച്ചായയെ നേരിയ തോതിൽ ബാധിച്ചെങ്കിലും ഭരണസ്ഥിരതയും തുടർച്ചയും പ്രാദേശിക നേതാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ മികവ് ഉയർത്തി.

സാംസ്ക്കാരിക സ്വാധീനത്തിലാണ് ഇന്ത്യ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് (ആകെ 43.8 പോയിൻ്റ്). സാമ്പത്തിക ശേഷിയിൽ 0.7 പോയിന്റിൻ്റെ കുറവുണ്ടായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393003/asia-power-index-2026-india-third-power-modi-second-leader)