---
title: "വാർത്താവായന മത്സരം ; ഹൈസ്കൂൾ വിഭാഗത്തിൽ പാനൂർ പി ആർ മെമ്മോറിയൽ ഹയർസെക്കണ്ടറിയിലെ അദ്വികക്കും, ഹയർ സെക്കന്ററി വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററിയിലെ ശിവന്ത് കുമാറിനും ഒന്നാം സ്ഥാനം"
english_title: "Panoor News Reading Competition Adhvika First Place Sivanth Kumar First Place Social Science Fair UP School PRM Rajeev Gandhi Memorial"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392984/panoor-news-reading-competition-adhvika-sivanth-kumar-first-place"
published_at: "2026-11-24T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0544460da32_1001506172.jpg"
keywords: ["Panoor News Reading Competition", "Adhvika", "Sivanth Kumar", "Social Science Fair", "Panoor UP School"]
---

# വാർത്താവായന മത്സരം ; ഹൈസ്കൂൾ വിഭാഗത്തിൽ പാനൂർ പി ആർ മെമ്മോറിയൽ ഹയർസെക്കണ്ടറിയിലെ അദ്വികക്കും, ഹയർ സെക്കന്ററി വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററിയിലെ ശിവന്ത് കുമാറിനും ഒന്നാം സ്ഥാനം

> **Lead Summary:** പാനൂർ:

## Article Content

പാനൂർ:

പാനൂർ ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി വാർത്താവായന മത്സരം സംഘടിപ്പിച്ചു. പാനൂർ യു.പി സ്കൂളിൽ നടന്ന മത്സരത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.

ഹൈസ്കൂൾ വിഭാഗത്തിൽ പാനൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ വി.കെ. അദ്വിക ഒന്നാം സ്ഥാനം നേടി. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ടി. ദേവ്ന കൃഷ്ണ രണ്ടാം സ്ഥാനവും പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അൻസിയ ഷാജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. ശിവന്ത് കുമാർ ഒന്നാം സ്ഥാനം നേടി. കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സി.പി. വൈഗ രണ്ടാം സ്ഥാനവും പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പി. തന്മയ മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് പാനൂർ ബി.പി.സി മുഹമ്മദ് കട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പാനൂർ യു.പി സ്കൂൾ പ്രധാനാധ്യാപിക വി. ജീജ, ക്ലബ് സെക്രട്ടറി ഹരീഷ് കടവത്തൂർ, വി. രൂപേഷ് എന്നിവർ സംസാരിച്ചു.

മാധ്യമപ്രവർത്തകരായ വി.പി. ചാത്തു മാസ്റ്റർ, രാമചന്ദ്രൻ, സന്ദീപ് ഉണ്ണി എന്നിവർ വിധികർത്താക്കളായി. മത്സരത്തിൽ വിദ്യാർഥികൾ വാർത്താവതരണ മികവും അവതരണശൈലിയും പ്രകടിപ്പിച്ചു.

English Summary: As part of the Panoor sub-district Social Science Fair, a news reading competition was organised at Panoor UP School, with students from various schools participating in High School and Higher Secondary categories. In the High School category, V.K. Adhvika of Panoor P.R.M Higher Secondary School secured first place. T. Devna Krishna of Rajeev Gandhi Memorial Higher Secondary School secured second place and Ansiya Shaji of P.R.M Kolavalloor Higher Secondary School secured third place. In the Higher Secondary category, K. Sivanth Kumar of Rajeev Gandhi Memorial Higher Secondary School secured first place. C.P. Vaiga of K.K.V Memorial Higher Secondary School secured second place and P. Thanmaya of P.R.M Kolavalloor Higher Secondary School secured third place. Prizes were distributed by Panoor BPC Muhammed Kattil. Panoor UP School Headmistress V. Jeeja, Club Secretary Hareesh Kadavathur and V. Roopesh spoke. Journalists V.P. Chathu Master, Ramachandran and Sandeep Unni were judges.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392984/panoor-news-reading-competition-adhvika-sivanth-kumar-first-place)