---
title: "കണ്ണൂരിൽ കെവൈസി വെരിഫിക്കേഷനെന്ന് വിശ്വസിപ്പിച്ച് മൂന്ന് ലക്ഷത്തോളം തട്ടിയെടുത്തു"
english_title: "Kannur KYC Verification Fraud Rs 288137 Cheated Cherupuzha Police Case ICICI Credit Card Customer Care Screen Sharing App Jojo Thomas Thirumeni"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392942/kannur-kyc-verification-fraud-288137-cherupuzha-police-case"
published_at: "2026-11-24T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01c2dce7cee_kannur-cyber-fraud-single-day-135-lakh-complaints.jpg"
keywords: ["Kannur Fraud", "KYC Fraud", "Cherupuzha Police", "Online Fraud", "ICICI Credit Card"]
---

# കണ്ണൂരിൽ കെവൈസി വെരിഫിക്കേഷനെന്ന് വിശ്വസിപ്പിച്ച് മൂന്ന് ലക്ഷത്തോളം തട്ടിയെടുത്തു

> **Lead Summary:** കണ്ണൂർ: ബേങ്കിൻ്റെ കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ കെവൈസി വെരിഫിക്കേഷനിലൂടെ 2, 88,137 രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പു സംഘത്തിനെതിരെ യുവാവിൻ്റെ പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ: ബേങ്കിൻ്റെ കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ കെവൈസി വെരിഫിക്കേഷനിലൂടെ 2, 88,137 രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പു സംഘത്തിനെതിരെ യുവാവിൻ്റെ പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്തു.

തിരുമേനി പുന്നപ്ലാക്കൽ ഹൗസിൽ ജോജോ തോമസിൻ്റെ പരാതിയിലാണ് കേസെടുത്തത്. 21ന് വൈകുന്നേരം 3.05നും 4 മണിക്കുമിടയിലുള്ള സമയം ഐസിഐസിഐ ബേങ്കിൻ്റെ ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് പരാതിക്കാരന്റെ രണ്ട് ബേങ്ക് അക്കൗണ്ടുകളുടെ ക്രെഡിറ്റ് കാർഡുകളിൽ നിന്നാണ്

2,88,137 രൂപ പ്രതി തട്ടിയെടുത്ത് വഞ്ചിച്ചത്.

English Summary: In Kannur, an online fraud gang cheated Rs 2,88,137 by posing as bank customer care and claiming KYC verification. Cherupuzha police registered a case on the complaint of Jojo Thomas of Punnaplackal House, Thirumeni. Between 3.05 pm and 4 pm on the 21st, the accused claimed to be from ICICI Bank credit card customer care, made him install a screen-sharing application, and siphoned Rs 2,88,137 from credit cards linked to two bank accounts.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392942/kannur-kyc-verification-fraud-288137-cherupuzha-police-case)