---
title: "ലോണിന് ഇൻഷൂറൻസ് പോളിസി എടുക്കണമെന്ന് വിശ്വസിപ്പിച്ച് ചൊക്ലി സ്വദേശിയിൽ നിന്നും  ലക്ഷങ്ങൾ തട്ടിയതിന് കേസ്"
english_title: "Loan Insurance Policy Fraud Chokli Cyber Crime Police EV Raheem Axis Bank 10 Lakh Loan 121675 Rupees Phone Fraud Bank Employees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392908/loan-insurance-policy-fraud-chokli-native-cheated-case-cyber-crime-police"
published_at: "2026-11-23T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01c2dce7cee_kannur-cyber-fraud-single-day-135-lakh-complaints.jpg"
keywords: ["Loan Fraud", "Insurance Policy Fraud", "Chokli", "Cyber Crime Police", "Axis Bank"]
---

# ലോണിന് ഇൻഷൂറൻസ് പോളിസി എടുക്കണമെന്ന് വിശ്വസിപ്പിച്ച് ചൊക്ലി സ്വദേശിയിൽ നിന്നും  ലക്ഷങ്ങൾ തട്ടിയതിന് കേസ്

> **Lead Summary:** ചൊക്ലി: ബേങ്ക് ജീവനക്കാരാണെന്ന് ഫോണിലൂടെ പരിചയപ്പെടുത്തിയ സംഘം 10 ലക്ഷം ലോൺ പാസായിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ ലോണിന് ഇൻഷൂറൻസ് പോളിസി എടുക്കണമെന്നും വിശ്വസിപ്പിച്ച് പണം അയപ്പിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈംപോലീസ് കേസെടുത്തു.

## Article Content

ചൊക്ലി: ബേങ്ക് ജീവനക്കാരാണെന്ന് ഫോണിലൂടെ പരിചയപ്പെടുത്തിയ സംഘം 10 ലക്ഷം ലോൺ പാസായിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ ലോണിന് ഇൻഷൂറൻസ് പോളിസി എടുക്കണമെന്നും വിശ്വസിപ്പിച്ച് പണം അയപ്പിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈംപോലീസ് കേസെടുത്തു.

ചൊക്ലി മൂന്നങ്ങാടിയിലെ ഇ.വി. റഹീമിൻ്റെ (51) പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് ആറിനും ഒക്ടോബർ മൂന്നിനുമിടയിലാണ് ആക്സിസ് ബേങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിൽ നിന്നും പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്ക് 1,21,675 രൂപ അയപ്പിച്ച ശേഷം പണം കൈക്കലാക്കി വഞ്ചിച്ചത്.

English Summary: On a complaint that a gang introduced themselves over the phone as bank employees, made him believe that a loan of Rs 10 lakh had been passed and that to get the amount, an insurance policy had to be taken for the loan, and after making him send money, cheated him, the Cyber Crime Police registered a case. The case was registered on the complaint of E.V. Raheem (51) of Chokli Moonnangadi. Between last August 6 and October 3, the accused, misleading him as Axis Bank employees, made the complainant send Rs 1,21,675 to various accounts and then cheated him by taking the money.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392908/loan-insurance-policy-fraud-chokli-native-cheated-case-cyber-crime-police)