---
title: "ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം ; യുവതിയുടെ പരാതിയിൽ സിനിമാതാരം അറസ്റ്റിൽ, രണ്ട്  പേർക്കെതിരെ കേസ്"
english_title: "First Marriage Hidden Marriage Fraud Arrest Chottanikkara Kanayannur Indrajith Kottarakkara Valakam Amritha 33 Pavan Gold Production Manager Actor Rajani Manosh Raju ND Attukal Sivagiri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392904/first-marriage-hidden-marriage-fraud-accused-arrested-chottanikkara-indrajith"
published_at: "2026-11-23T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0454aa583c7_Untitled-1_copy.jpg"
keywords: ["Marriage Fraud", "Indrajith", "Chottanikkara", "First Marriage Hidden", "33 Pavan Gold"]
---

# ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം ; യുവതിയുടെ പരാതിയിൽ സിനിമാതാരം അറസ്റ്റിൽ, രണ്ട്  പേർക്കെതിരെ കേസ്

> **Lead Summary:** ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് ആണ് പിടിയിലായത്. കൊട്ടാരക്കര വാളകം സ്വദേശിനി അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

## Article Content

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് ആണ് പിടിയിലായത്. കൊട്ടാരക്കര വാളകം സ്വദേശിനി അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആദ്യ വിവാഹം ഡിവോഴ്സ് ആയതിനുശേഷം അതു മറച്ചുവെച്ച് വിവാഹം കഴിച്ചെന്നതാണ് ഇന്ദ്രജിത്തിനെതിരെയുള്ള പരാതി. അറസ്റ്റിലായ പ്രതി സിനിമ മേഖലയിൽ പ്രൊഡക്ഷൻ മാനേജറും അഭിനേതാവുമാണ്.

വിവാഹ സമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി നൽകിയ പെൺകുട്ടിയുടെ 33 പവൻ സ്വർണം പ്രതി തട്ടിയെടുത്തുവെന്നാണ് ആരോപണം.

വിവാഹ തട്ടിപ്പുക്കാരനായ ഇന്ദ്രജിത്തിൻ്റെ കൂടെ കൂട്ടുപ്രതികളായി മറ്റ് രണ്ടു പേർ കൂടിയുണ്ട്.​ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെമ്പർ രജനി മനോഷ് ആണ്

രണ്ടാം പ്രതി. ​പഞ്ചായത്ത് പ്രസിഡന്റ് രാജു എൻ ഡിയാണ് മൂന്നാം പ്രതി. ഇന്ദ്രജിത്തിന്റെ ആദ്യ വിവാഹമാണെന്ന് കാണിച്ചുകൊണ്ട് രണ്ടും മൂന്നും പ്രതികൾ വ്യാജ സാക്ഷ്യപത്രം നൽകുകയായിരുന്നു. 2026 ജൂലൈ 12-ന് ആറ്റുകാൽ ക്ഷേത്രത്തിലും തുടർന്ന് ശിവഗിരി മഠത്തിലും വെച്ചായിരുന്നു വിവാഹം.

English Summary: The accused who committed marriage fraud by hiding his first marriage has been arrested. Indrajith (32), a native of Chottanikkara Kanayannur, was arrested. The arrest was based on a complaint filed by Amritha, a native of Kottarakkara Valakam. The complaint against Indrajith is that he married hiding his first marriage after divorce. The arrested accused is a production manager and actor in the film field.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392904/first-marriage-hidden-marriage-fraud-accused-arrested-chottanikkara-indrajith)