---
title: "മികവിന്റെ ശാസ്ത്രപ്പെരുമയിൽ വീണ്ടും രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്ത് രണ്ടാമത്"
english_title: "Rajiv Gandhi Memorial Higher Secondary School Best Science School Second State Science Fair Still Model Investigatory Project Work Experience Stroboard Cardboard Anil Kumar Rakesh Sunil Kumar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392883/rajiv-gandhi-memorial-school-best-science-school-second-state-science-fair"
published_at: "2026-11-23T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b043d0cb671f_Untitled-1_copy.jpg"
keywords: ["Rajiv Gandhi Memorial School", "Best Science School", "State Science Fair", "Still Model", "Investigatory Project"]
---

# മികവിന്റെ ശാസ്ത്രപ്പെരുമയിൽ വീണ്ടും രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്ത് രണ്ടാമത്

> **Lead Summary:** സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി രണ്ടാം തവണയും മികച്ച ശാസ്ത്ര വിദ്യാലയം എന്ന നേട്ടം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്, പ്രവൃത്തിപരിചയ മേളയിൽ സ്ട്രോബോർഡ് ആൻഡ് കാർഡ്ബോർഡ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും നേടിയാണ് വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാനമായത്.

## Article Content

സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി രണ്ടാം തവണയും മികച്ച ശാസ്ത്ര വിദ്യാലയം എന്ന നേട്ടം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്, പ്രവൃത്തിപരിചയ മേളയിൽ സ്ട്രോബോർഡ് ആൻഡ് കാർഡ്ബോർഡ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും നേടിയാണ് വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാനമായത്.

ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ എൻ.സി.ഇ.ആർ.ടി. സയൻസ് സെമിനാർ, ഇലക്ട്രോണിക്സ്, പ്രവൃത്തിപരിചയ മേളയിൽ ബുക്ക് ബൈൻഡിങ്, ഡോൾ മേക്കിങ്, എംബ്രോയ്ഡറി സാമൂഹ്യശാസ്ത്ര മേളയിൽ സ്റ്റീൽ മോഡൽ, വർക്കിംഗ് മോഡൽ ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് എന്നിവയിലും ഹയർസെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ IOT വിഭാഗത്തിലും എ ഗ്രേഡ് വിദ്യാർത്ഥികൾ കരസ്ഥമാക്കി.

ഗണിതശാസ്ത്ര വിഭാഗം അധ്യാപകൻ മഹേഷ് കുമാർ ടി ടീച്ചിംഗ് എയ്ഡ് വിഭാഗത്തിലും, ശാസ്ത്ര അധ്യാപകൻ പ്രഫുൽ പ്രദീപ് ടീച്ചേഴ്സ് പ്രോജക്ട്j വിഭാഗത്തിലും, ഹയർസെക്കൻഡറി ബോട്ടണി അധ്യാപകൻ ദൃ ഡോ : ദിലീപ് ടീച്ചേഴ്സ് പ്രോജക്ട് വിഭാഗത്തിലും എ ഗ്രേഡ് നേടി വിദ്യാലയത്തിന്റെ അഭിമാനമായി.

വിജയികളുടെ നേട്ടം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ പ്രിൻസിപ്പൽ കെ അനിൽകുമാർ സ്വാഗതം പറഞ്ഞു പി.ടി.എ പ്രസിഡണ്ട് ജി.വി രാകേഷ് അധ്യക്ഷനായി. സ്കൂൾ മാനേജർ സുനിൽകുമാർ പ്രസിഡണ്ട് അരവിന്ദൻ മാസ്റ്റർ പി.ടി എ, മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ യൂസഫ് ഒതയോത്ത് നന്ദി അർപിച്ച് സംസാരിച്ചു

English Summary: Students of Rajiv Gandhi Memorial Higher Secondary School, which achieved the feat of being the best science school for the second consecutive time at the State Science Fair, were felicitated at a function held in the school premises. The students became the pride of the school by securing first place in Still Model, Investigatory Project at the Science Fair, and Strowboard and Cardboard at the Work Experience Fair, and second place in Still Model at the Higher Secondary Science Fair.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392883/rajiv-gandhi-memorial-school-best-science-school-second-state-science-fair)