---
title: "മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി നിലച്ചു; സബ് എൻജിനീയറെ സസ്പെൻഡ് ചെയ്തതിനെതിരെ കണ്ണൂരിൽ പ്രതിഷേധം"
english_title: "Kannur Electricity Minister Sunny Joseph Programme Power Failure Sub Engineer Suspended Protest Joint Action Committee Vidyuth Bhavan PV Satheesh Babu TO Mohanan MLA KSEB Chairman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392864/kannur-minister-programme-power-failure-sub-engineer-suspended-protest"
published_at: "2026-11-23T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0410d73ad75_Untitled-4_copy.jpg"
keywords: ["Kannur", "Sunny Joseph", "Sub Engineer Suspended", "KSEB Protest", "Vidyuth Bhavan"]
---

# മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി നിലച്ചു; സബ് എൻജിനീയറെ സസ്പെൻഡ് ചെയ്തതിനെതിരെ കണ്ണൂരിൽ പ്രതിഷേധം

> **Lead Summary:** കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ചതിന്റെ പേരിൽ സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്.

## Article Content

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ചതിന്റെ പേരിൽ സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്.

ടി.ഒ. മോഹനൻ എം.എൽ.എ വൈദ്യുതി ബോർഡ് ചെയർമാന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയായിരുന്നു.

സസ്പെൻഷൻ നടപടിക്കെതിരെയാണ് സംയുക്ത സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയത് സബ് എൻജിനീയറുടെ വീഴ്ച മാത്രമല്ലെന്നും, സാങ്കേതിക തകരാറുകൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം പോലും നടത്താതെ മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ പറയുന്നു. സസ്പെൻഷൻ പിൻവലിച്ച് നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

English Summary: In Kannur, protest against the action of suspending a Sub Engineer in the name of power failure during Electricity Minister Sunny Joseph's programme. The protest was held in front of Vidyuth Bhavan under the leadership of the Joint Action Committee. Sub Engineer P.V. Satheesh Babu was suspended on the basis of a complaint given by T.O. Mohanan MLA to the Electricity Board Chairman. The suspension action was taken within hours of the incident. The Joint Action Committee came out in protest against the suspension action.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392864/kannur-minister-programme-power-failure-sub-engineer-suspended-protest)