---
title: "പഠനത്തോടൊപ്പം സാങ്കേതികവിദ്യയുടെ പുതിയ ലോകത്തേക്ക് ചുവടുവെച്ച് ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ; നെക്സ്റ്റ് ജൻ ടിങ്കർ ലാബ് പ്രവർത്തനം തുടങ്ങി"
english_title: "Champad West UP School Next Gen Tinker Lab AI Robotics Panniyannur Panchayat S Snoya Riyadh Indian Association Laptops Tablets Science Fair"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392851/champad-west-up-school-next-gen-tinker-lab-ai-robotics"
published_at: "2026-11-23T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0406265c9c6_champad-west-up-school-next-gen-tinker-lab-ai-robotics.jpg"
keywords: ["Champad West UP School", "Next Gen Tinker Lab", "AI Robotics", "Panniyannur", "Riyadh Indian Association"]
---

# പഠനത്തോടൊപ്പം സാങ്കേതികവിദ്യയുടെ പുതിയ ലോകത്തേക്ക് ചുവടുവെച്ച് ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ; നെക്സ്റ്റ് ജൻ ടിങ്കർ ലാബ് പ്രവർത്തനം തുടങ്ങി

> **Lead Summary:** ചമ്പാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി സ്കൂളിൽ നെക്സ്റ്റ് ജൻ ടിങ്കർ ലാബ് പ്രവർത്തനമാരംഭിച്ചു.

## Article Content

ചമ്പാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി സ്കൂളിൽ നെക്സ്റ്റ് ജൻ ടിങ്കർ ലാബ് പ്രവർത്തനമാരംഭിച്ചു.

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രൈമറി തലം മുതൽ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചമ്പാട് വെസ്റ്റ് യു.പി സ്കൂളിൽ എ.ഐ ആൻഡ് റോബോട്ടിക്സ് സ്പെഷ്യലൈസ്ഡ് ലാബ് സജ്ജീകരിച്ചത്.

റിയാദ് ഇന്ത്യൻ അസോസിയേഷന്റെ സാമ്പത്തിക സഹായത്തോടെ ഒരുക്കിയ ലാബ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു. വർത്തമാന ലോകത്ത് വിദ്യാർത്ഥികൾക്ക് ഇത് ഏറെ പ്രയോജന പെടുമെന്ന് സ്നോയ പറഞ്ഞു.പി ടി എ പ്രസിഡൻ്റ് കെ നിഷാദ് അധ്യക്ഷനായി.പ്രധാന അധ്യാപകൻ വി.പി രജിലേഷ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് അംഗങ്ങളായ നസീർ ഇടവലത്ത്, രജനി,

സ്‌കൂൾ മാനേജർ രവി ശങ്കർ മാസ്റ്റർ, കെ കെ ഷാജി, എം ഉമേഷ് കരുണാകരൻ, റിയാദ് ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളായ എം.എസ് ഗിരിജൻ, ജീവൻരാജ് എന്നിവർ സംസാരിച്ചു

വിദ്യാർത്ഥികൾക്ക് ഐ.ടി പഠനം കൂടുതൽ പ്രായോഗികവും ആകർഷകവുമാക്കുന്നതിനായി ലാപ്ടോപ്പുകൾ, ആധുനിക ടാബ്‌ലെറ്റുകൾ തുടങ്ങി വിവിധ സാങ്കേതിക ഉപകരണങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

ശാസ്ത്രമേളകളിലും ഐ.ടി മേളകളിലും നിരവധി നേട്ടങ്ങൾ കൈവരിച്ച വിദ്യാലയമാണ് ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ. പുതിയ ലാബിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ നൂതന മേഖലകളിൽ കൂടുതൽ അറിവും പരിശീലനവും നേടാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങുകയാണ്.

സാങ്കേതികവിദ്യയുടെ മാറുന്ന കാലത്തിനൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മകതയും ശാസ്ത്രാഭിരുചിയും വളർത്താൻ പുതിയ ലാബ് സഹായകമാകുമെന്നാണ് പ്രതീക്ഷ.

English Summary: Next Gen Tinker Lab has started functioning at the school to provide practical training to children in Artificial Intelligence and Robotics. The AI and Robotics specialised lab has been set up at Champad West UP School with the aim of introducing the possibilities of modern technology to students from the primary level itself. The lab, set up with the financial assistance of Riyadh Indian Association, was inaugurated by Panniyannur Panchayat President S. Snoya. Snoya said that this will be very beneficial for students in the present world. PTA President K. Nishad presided over the function. Head teacher V.P. Rajilesh welcomed the gathering.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392851/champad-west-up-school-next-gen-tinker-lab-ai-robotics)