---
title: "സംസ്ഥാന വ്യാപകമായി മദ്യപിച്ച് വാഹനങ്ങളോടിച്ചവരെ തിരഞ്ഞുപിടിച്ച് പൊലീസ് ; ഒറ്റ ദിവസം 1708 കേസുകൾ...!"
english_title: "Mega Combing 2 Kerala Police Statewide Checking Drunk Driving 1708 Cases 34180 Vehicles NDPS 259 Abkari 685 Palakkad ADGP P Vijayan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392847/mega-combing-2-kerala-police-drunk-driving-1708-cases-statewide-checking"
published_at: "2026-11-23T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0401406ad33_mega-combing-2-kerala-police-drunk-driving-1708-cases-statewide-checking.jpg"
keywords: ["Mega Combing 2", "Kerala Police", "Drunk Driving", "NDPS", "Palakkad"]
---

# സംസ്ഥാന വ്യാപകമായി മദ്യപിച്ച് വാഹനങ്ങളോടിച്ചവരെ തിരഞ്ഞുപിടിച്ച് പൊലീസ് ; ഒറ്റ ദിവസം 1708 കേസുകൾ...!

> **Lead Summary:** കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരി മരുന്ന് വ്യാപനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുമായി പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ് 2'ന്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളടുത്തു. ക്രമസമാധാനവിഭാഗം ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിൽ 21ന് വൈകിട്ട് 4 മണി മുതൽ രാത്രി 10 വരെ യും 22ന് പുലർച്ചെ 12 മുതൽ രാവിലെ 6 വരെയും രണ്ട് ഘട്ടങ്ങളിലായാണ് 20 പോലീസ് ജില്ലകളിലും പരിശോധന നടത്തിയത്.

## Article Content

കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരി മരുന്ന് വ്യാപനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുമായി പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ് 2'ന്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളടുത്തു. ക്രമസമാധാനവിഭാഗം ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിൽ 21ന് വൈകിട്ട് 4 മണി മുതൽ രാത്രി 10 വരെ യും 22ന് പുലർച്ചെ 12 മുതൽ രാവിലെ 6 വരെയും രണ്ട് ഘട്ടങ്ങളിലായാണ് 20 പോലീസ് ജില്ലകളിലും പരിശോധന നടത്തിയത്.

വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 2,780 ടൂറിസ്റ്റ് വാഹനങ്ങളും ഉൾപ്പെടുന്നു. വാഹന പരിശോധനയിൽ പാലക്കാട് (2,901), മലപ്പുറം (2,748) ജില്ലകളും ടൂറിസ്റ്റ് വാഹന പരിശോധനയിൽ കാസർകോട് (367), ഇടുക്കി (356) ജില്ലകളുമാണ് മുന്നിൽ.

മദ്യപിച്ച് വാഹനമോടിച്ചതിന് 1,708 കേസുകൾ രജിസ്റ്റർ ചെയ്തു. പാലക്കാട് (203), പത്തനംതിട്ട (155) ജില്ലകളിലാണ് കൂടുതൽ കേസുകൾ. പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് പരിശോധനയിൽ ആകെ 66 കേസുകൾ കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് പരിശോധനയിൽ 5 കേസുകളും രജിസ്റ്റർ ചെയ്‌തു. ലഹരിമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി 259 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 157 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പാലക്കാട് നടന്ന വാഹന പരിശോധനയിൽ 55.186 ഗ്രാം എം.ഡി.എം.എയും ആലപ്പുഴ വാഹപരിശോധനക്കിടെ 12.870 ഗ്രാം കഞ്ചാവും കണ്ടെ ടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസുകളുടെ എണ്ണത്തിൽ പാലക്കാട് (41), എറ ണാകുളം റൂറൽ (37) എന്നിവയാണ് മുന്നിൽ. അബ്കാരി നയമപ്രകാരം 685 കേസുകൾ രജിസ്റ്റർ ചെയ്തു.

കോട്‌പ പ്രകാരം 248 കേസുകളും ഗെയിമിംഗ് ആക്ട് പ്രകാരം 16 കേസുകളും പ്രത്യേക പ്രാദേശിക നിയമങ്ങൾ പ്രകാരം 338 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതികളിൽ നിന്നുള്ള 122 വാറൻ്റുകളും 641 നോൺ ബെയ്‌ലബിൾ വാറൻ്റുകളും 4 കരുതൽ തടങ്കൽ ഉത്തരവുകളും നടപ്പാക്കി. ഗുരുതര കുറ്റകൃത്യങ്ങളിലെ 28 പ്രതികളെയും ഒളിവിലായിരുന്ന 3കുറ്റവാളികളെയും അറസ്റ്റ് ചെയ്തു.

244 സംശയാസ്‌പദ കേന്ദ്രങ്ങൾ, 1,159 ലോഡ്ജുകളിലും 224 ഒളിത്താവളങ്ങൾ എന്നിവയിലും പരിശോധന നടത്തി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 1,152 പരിശോധനകൾ സംഘടിപ്പിച്ചു. കാപ്പ നിയമപ്രകാരം സെക്ഷൻ 15 പ്രകാരം 46 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ, ലഹരിമരുന്ന് ഇടപാടു കൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ കർശന മായി നിയന്ത്രിക്കുന്നതിനുമായി ഇത്തരം കോമ്പിംഗ് ഓപ്പറേഷനുകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെ ന്ന് ക്രമസമാധാന വിഭാഗം എ ഡി.ജി.പി പി. വിജയൻ അറിയിച്ചു.

English Summary: As part of 'Mega Combing 2', a statewide inspection conducted by police to prevent crimes and control drug spread and anti-social activities, strong action was taken against offenders. Under the leadership of Law and Order ADGP P. Vijayan, inspections were conducted in 20 police districts in two phases, from 4 pm to 10 pm on the 21st and from 12 midnight to 6 am on the 22nd. As part of vehicle checking, 34,180 vehicles were checked across the state, including 2,780 tourist vehicles. 1,708 cases were registered for drunk driving, with Palakkad (203) and Pathanamthitta (155) reporting the most cases. 66 cases of underage driving and 5 cases of fake number plates were found. 259 NDPS cases were registered and 157 people arrested.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392847/mega-combing-2-kerala-police-drunk-driving-1708-cases-statewide-checking)