---
title: "ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമം വ്യാപകമെന്ന് മന്ത്രി സണ്ണി ജോസഫ് ; കടവത്തൂരിൽ 'പ്രഭ പരത്തിയ പണ്ഡിതന്മാർ' ചരിത്ര സെമിനാർ നടത്തി"
english_title: "Kadavathoor History Seminar Minister Sunny Joseph Prabha Parathiya Pandithanmar Madinathul Uloom Arabic College 80th Anniversary ET Mohammed Basheer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392813/kadavathur-history-seminar-minister-sunny-joseph-prabha-parathiya-pandithanmar"
published_at: "2026-11-23T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03d66c4375d_kadavathur-history-seminar-minister-sunny-joseph-prabha-parathiya-pandithanmar.jpg"
keywords: ["Sunny Joseph", "Kadavathur", "History Seminar", "Madinathul Uloom", "ET Mohammed Basheer"]
---

# ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമം വ്യാപകമെന്ന് മന്ത്രി സണ്ണി ജോസഫ് ; കടവത്തൂരിൽ 'പ്രഭ പരത്തിയ പണ്ഡിതന്മാർ' ചരിത്ര സെമിനാർ നടത്തി

> **Lead Summary:** കടവത്തൂർ: ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും തമസ്കരിക്കാനുള്ള ശ്രമം വ്യാപകമാണെന്നും സമകാലിക സാഹചര്യത്തിൽ പ്രാദേശിക ചരിത്രം പുതിയ തലമുറയിലേക്ക് കൈമാറാൻ ആസൂത്രിതമായ ഇടപെടലുകൾ അനിവാര്യമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ: സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കടവത്തൂരിൽ സംഘടിപ്പിച്ച 'പ്രഭ പരത്തിയ പണ്ഡിതന്മാർ' എന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

കടവത്തൂർ: ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും തമസ്കരിക്കാനുള്ള ശ്രമം വ്യാപകമാണെന്നും സമകാലിക സാഹചര്യത്തിൽ പ്രാദേശിക ചരിത്രം പുതിയ തലമുറയിലേക്ക് കൈമാറാൻ ആസൂത്രിതമായ ഇടപെടലുകൾ അനിവാര്യമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ: സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കടവത്തൂരിൽ സംഘടിപ്പിച്ച 'പ്രഭ പരത്തിയ പണ്ഡിതന്മാർ' എന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള നവോത്ഥാന പ്രവർത്തനങ്ങളിൽ എല്ലാ മതവിഭാഗങ്ങളും തോളോട് തോൾ ചേർന്ന് നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ കേരള സമൂഹം അനുഭവിക്കുന്നതെന്നും നവോത്ഥാന മുന്നേറ്റത്തിൽ മുജാഹിദ് പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈജ്ഞാനിക മുന്നേറ്റങ്ങൾക്കും സാമൂഹിക പരിഷ്കരണങ്ങൾക്കും നവോത്ഥാന ചലനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി പണ്ഡിത പ്രമുഖർക്ക് ജന്മം നൽകിയ ഇതിഹാസ ഭൂമിയാണ് കടവത്തൂരെന്ന് മുഖ്യാതിഥിയായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. അറിവിന്റെയും ആദർശത്തിന്റെയും സാമൂഹിക ഉണർവിന്റെയും പാരമ്പര്യം തലമുറകളിലേക്ക് കൈമാറിയ മണ്ണാണ് കടവത്തൂരെന്നും കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നടത്തി.

കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം ഹാജി, കാട്ടൂർ മഹമൂദ്, കെ.പി. സാജു, പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശേരി എന്നിവർ അതിഥികളായി പങ്കെടുത്തു. ഡോ. ഇ.കെ. അഹമ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, എം. അഹമ്മദ് കുട്ടി മദനി, എം. സലാഹുദ്ദീൻ മദനി, ഇസ്ഹാഖലി കല്ലിക്കണ്ടി, എൻ.കെ. അഹമ്മദ് മദനി, ഡോ. മുനീർ മദനി, സാബിഖ് പുല്ലൂർ, ഡോ. സി.എം. സാബിർ നവാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സി.എച്ച്. ഇസ്മായിൽ ഫാറൂഖി, അബൂബക്കർ ഫാറൂഖി കടവത്തൂർ, സി.കെ. ഖാസിം മദനി, എൻ.കെ. സാലിം മദനി, ഡോ. അഫ്സൽ അഹമ്മദ് മദനി എന്നിവർ പ്രസംഗിച്ചു. സെമിനാറിന് മുന്നോടിയായി നടന്ന പൂർവ വിദ്യാർഥി സംഗമം. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ചുള്ള പഞ്ചദിന മെഗാ കോൺഫറൻസ് ഡിസംബർ 9 മുതൽ 13 വരെ പുളിക്കൽ എം.സി.സി നഗറിൽ നടക്കും.

English Summary: Electricity Minister Adv. Sunny Joseph said that attempts to obscure history and historical figures are widespread, and that planned interventions are essential to pass on local history to the new generation in the contemporary situation. He was inaugurating the history seminar 'Prabha Parathiya Pandithanmar' organised at Kadavathur as part of the 80th anniversary celebrations of Pulikkal Madinathul Uloom Arabic College. He said that today's Kerala society enjoys the fruits of the sacrificial work done shoulder to shoulder by all religious groups in Kerala's renaissance activities, and that the Mujahid movement played a major role in the renaissance movement. Chief guest E.T. Mohammed Basheer MP said Kadavathur is a historic land that gave birth to many scholars who made valuable contributions to intellectual advancements, social reforms and renaissance movements.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392813/kadavathur-history-seminar-minister-sunny-joseph-prabha-parathiya-pandithanmar)