---
title: "കോഴിക്കോട് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mukkam Bridge Car Youth Found Dead Aneesh 42 Karassery Thekkumkutty Epilepsy Police Inquest TVS Showroom"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392810/mukkam-bridge-car-youth-found-dead-aneesh-karassery"
published_at: "2026-11-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03cf4d37d51_mukkam-bridge-car-youth-found-dead-aneesh-karassery.jpg"
keywords: ["Mukkam", "Aneesh", "Car Death", "Karassery", "Police Inquest"]
---

# കോഴിക്കോട് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മുക്കം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് ആണ് മരിച്ചത്. മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.

## Article Content

കോഴിക്കോട്: കോഴിക്കോട് മുക്കം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് ആണ് മരിച്ചത്. മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷിന് അപസ്മാരം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. മരണകാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

English Summary: A youth was found dead inside a car parked on the roadside near Mukkam bridge. The deceased is Aneesh (42), a native of Thekkumkutty, Karassery. Locals noticed that a car had been parked for a long time in front of the TVS showroom near Mukkam bridge. On checking, Aneesh was found dead inside the car. Preliminary information suggests that Aneesh had epilepsy. The cause of death is not clear. Following the incident, locals informed the police. Mukkam police reached the spot and started inquest proceedings. Police are investigating for more details.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392810/mukkam-bridge-car-youth-found-dead-aneesh-karassery)