---
title: "ഡ്രൈവർ ഉറങ്ങിപ്പോയി ; കണ്ണൂരിൽ  കാർ കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞു"
english_title: "Alakode Driver Slept Car Crashed Milma Booth Vegetable Shop Overturned Taliparamba Palavayal Accident No Injuries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392654/alakode-driver-slept-car-crashed-milma-booth-shop-overturned"
published_at: "2026-11-21T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01d8a698dd2_alakode-driver-slept-car-crashed-milma-booth-shop-overturned.jpg"
keywords: ["Alakode Car Accident", "Driver Slept", "Milma Booth", "Vegetable Shop", "Palavayal"]
---

# ഡ്രൈവർ ഉറങ്ങിപ്പോയി ; കണ്ണൂരിൽ  കാർ കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞു

> **Lead Summary:** കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ച് കയറി. ആലക്കോട് മെയിൻ റോഡിന് സമീപത്തെ സി.എച്ച്.മുഹമ്മദ്കുഞ്ഞിയുടെ മിൽമ ബൂത്തിലേക്കും ഇതിൻ്റെ ഭാഗമായുള്ള പച്ചക്കറി കടയിലേക്കുമാണ് കാർ ഇടിച്ച് കയറി മറിഞ്ഞത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് പാലാവയലിലേക്ക് പോവുകയായിരുന്ന പാലാവയൽ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ച് കയറി. ആലക്കോട് മെയിൻ റോഡിന് സമീപത്തെ സി.എച്ച്.മുഹമ്മദ്കുഞ്ഞിയുടെ മിൽമ ബൂത്തിലേക്കും ഇതിൻ്റെ ഭാഗമായുള്ള പച്ചക്കറി കടയിലേക്കുമാണ് കാർ ഇടിച്ച് കയറി മറിഞ്ഞത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് പാലാവയലിലേക്ക് പോവുകയായിരുന്ന പാലാവയൽ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായത്. ഈസമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതും കട തുറക്കാതിരുന്നതുമാണ് വൻ അപകടമൊഴിവാക്കിയത്. കടയുടെ ഷട്ടറിനും ബോർഡിനും പരിസരത്ത് വെച്ചിരുന്ന പാൽ ട്രേകൾക്കും നാശനഷ്ടം നേരിട്ടു. സംഭവമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തി.

English Summary: A moving car lost control and crashed into a shop at Alakode in Kannur. The car, travelling from Taliparamba to Palavayal, rammed into C.H. Muhammed Kunhi's Milma booth and the adjoining vegetable shop and overturned. Three persons, including the driver, were in the car and miraculously escaped without injuries. The accident happened as the driver dozed off. As there was nobody nearby and the shop was not open at the time, a major tragedy was averted. The shop's shutter, board and milk trays kept nearby were damaged. Alakode Police reached the spot after learning about the incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392654/alakode-driver-slept-car-crashed-milma-booth-shop-overturned)