---
title: "സൈബർ തട്ടിപ്പ് ; കണ്ണൂരിൽ ഒറ്റ ദിവസം 13.5 ലക്ഷം  കവർന്നു"
english_title: "Kannur Cyber Fraud Single Day 13.5 Lakh Complaints Chirakkal Dharmadam FXRoad Kotak Neo Platform Share Trading"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392644/kannur-cyber-fraud-single-day-135-lakh-complaints"
published_at: "2026-11-21T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01c2dce7cee_kannur-cyber-fraud-single-day-135-lakh-complaints.jpg"
keywords: ["Kannur Cyber Fraud", "13.5 Lakh Complaints", "Chirakkal Dharmadam", "FXRoad", "Kotak Neo Platform"]
---

# സൈബർ തട്ടിപ്പ് ; കണ്ണൂരിൽ ഒറ്റ ദിവസം 13.5 ലക്ഷം  കവർന്നു

> **Lead Summary:** കണ്ണൂർ: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒറ്റ ദിവസം ലഭിച്ചത് 13.5 ലക്ഷത്തിൻ്റെ പരാതികൾ. ചിറക്കൽ സ്വദേശിനിയുടെ പരാതിയിൽ പറയന്നത് കോടക് നിയോ പ്ലാറ്റ്ഫോം എന്ന വാട്‌സാപ് ഗ്രൂപ്പിൽ ചേർക്കുകയും തുടർന്ന് ഒരാഴ്‌ചയ്ക്കിടെ വിവിധ അക്കൗണ്ടുക ളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു എന്നാണ്. ഇതിൽ അഞ്ചു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.മൂന്നാം തീയതി പരാതിക്കാരിയുടെ സഹോദരിയെ KO-TAK NEO Plattform

## Article Content

കണ്ണൂർ: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒറ്റ ദിവസം ലഭിച്ചത് 13.5 ലക്ഷത്തിൻ്റെ പരാതികൾ. ചിറക്കൽ സ്വദേശിനിയുടെ പരാതിയിൽ പറയന്നത് കോടക് നിയോ പ്ലാറ്റ്ഫോം എന്ന വാട്‌സാപ് ഗ്രൂപ്പിൽ ചേർക്കുകയും തുടർന്ന് ഒരാഴ്‌ചയ്ക്കിടെ വിവിധ അക്കൗണ്ടുക ളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു എന്നാണ്. ഇതിൽ അഞ്ചു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.മൂന്നാം തീയതി പരാതിക്കാരിയുടെ സഹോദരിയെ KO-TAK NEO Plattform

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും തുടർന്ന് പ്രതികളുടെ നിർദേശപ്രകാരം ഓൺലൈൻ Share Trading ലേക്കായി ഇവരുടെ അക്കൗണ്ടിൽനിന്നും ആറു മുതൽ 12വരെ വിവിധ അക്കൗണ്ടുകളിലായി 5,00,000 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചുനൽകിയില്ല എന്നാണ് പറയുന്നത്.മറ്റൊരു സംഭവത്തിൽ ധർമടം സ്വദേശിനിക്ക് 7,52,200 രൂപ നഷ്ടമായി. പരാതിക്കാരി ഫേസ്ബുക്കിൽ കാണപ്പെട്ട FXRoad എന്ന ട്രേഡിംഗ് പ്ലാറ്റ്

ഫോമിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതി പരാതിക്കാരിയെ ബന്ധപ്പെട്ട് ഓൺലൈൻ Share Trading വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസി പ്പിച്ച് FXRoad Account Man-ager എന്ന ടെലിഗ്രാം അക്കൌണ്ട് വഴിയുള്ള നിർദേശപ്രകാരം പരാതിക്കാരി 01.04.2025 മുതൽ 05.08.2026 വരെയുള്ള കാലയളവിൽ പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 7,52,200 രൂപപ്പിക്കകയായിരുന്നു. എന്നാൽ, തുടർന്ന് അയച്ചുകൊടുത്ത പണമോ ലാഭമോ തിരിച്ചുനൽകിയില്ലെന്നാണ് പറയുന്നത്.

2025 ഏപ്രിൽ മുതൽ 2026 ജൂൺവരെ പശ്ചിമബംഗാൾ സ്വദേശിക്ക് 98,888 രൂപ നഷ്ടമായി. പണം പോയത് ഫോൺ സ്വയം അപ്ഡേറ്റായതിന് പിന്നാലെയാണ്.

എക്കൗണ്ടിൽനിന്ന് 98,888 രൂപ നഷ്ടമായി. പരാതിക്കാരൻ ഫോണിൽ യു ട്യൂബിൽൽ വീഡിയോ കാണവേ ഫോൺ ഓട്ടോമാറ്റിക്കായി അപ്ഡേഷനാവുകയും തുടർന്ന് പരാതിക്കാരൻ്റെ പണം നഷ്ടപ്പെടുകയുമായിരുന്നു. കണ്ണുർ സൈബർ പൊലിസാണ് കേസ് അന്വേഷിക്കുന്നത്.

English Summary: In connection with cyber fraud, complaints worth Rs 13.5 lakh were received in Kannur in a single day.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392644/kannur-cyber-fraud-single-day-135-lakh-complaints)