---
title: "കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ 'അപ്രഖ്യാപിത പവർകട്ട്' ; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ"
english_title: "Kannur Electricity Minister Programme Power Cut Sub Engineer Satheesh Babu Suspended Sunny Joseph Cooperative Risk Fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392630/kannur-electricity-minister-programme-power-cut-sub-engineer-suspended"
published_at: "2026-11-21T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01a66ca0240_kannur-electricity-minister-programme-power-cut-sub-engineer-suspended.jpg"
keywords: ["Kannur Power Cut", "Sub Engineer Suspended", "Satheesh Babu", "Sunny Joseph", "KSEB News Content: കണ്ണൂരിൽ വൈദ്യുത മന്ത്രിയുടെ പരിപാ"]
---

# കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ 'അപ്രഖ്യാപിത പവർകട്ട്' ; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ സതീഷ് ബാബു പി വി യെ സസ്പെൻഡ് ചെയ്തു. കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലായിരുന്നു സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിന് പിന്നാലെയാണ് വൈദ്യുതി മുടങ്ങിയത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ സതീഷ് ബാബു പി വി യെ സസ്പെൻഡ് ചെയ്തു. കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലായിരുന്നു സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിന് പിന്നാലെയാണ് വൈദ്യുതി മുടങ്ങിയത്.

ലൈൻ ഓഫാക്കിയത് അറ്റകുറ്റപ്പണിക്കായിരുന്നുവെന്നാണ് വിവരം. മന്ത്രിയുടെ പരിപാടി നടക്കുന്ന കാര്യം അറിയില്ലായിരുന്നെന്ന സൂചനയും പുറത്തുവന്നു. സംഭവത്തെ തുടർന്ന് പരിപാടിയിൽ മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു.

വൈദ്യുതി മുടങ്ങിയതോടെ പരിപാടിയിൽ ഏറെ നേരം പ്രതിസന്ധി നിലനിന്നു. കണ്ണൂരിൽ പകൽ സമയത്ത് വിവിധ ഇടങ്ങളിൽ കറന്റ് പോകുന്നത് പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു. നടപടിയിൽ ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ടായതായും സൂചനയുണ്ട്.

ഇതിനു മുമ്പ് കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു. വൈദ്യുതി തടസം കാരണം പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നെങ്കിലും സണ്ണി ജോസഫ് അത് രസകരമായാണ് നേരിട്ടത്. ‘എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അറിയാം’ എന്ന് അദ്ദേഹം ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞിരുന്നു.

English Summary: Kannur Section Sub Engineer Satheesh Babu P V was suspended in connection with power outage during Electricity Minister's programme in Kannur.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392630/kannur-electricity-minister-programme-power-cut-sub-engineer-suspended)