---
title: "ശാസ്ത്രപ്രതിഭകൾക്ക് പുത്തൻ ആശയങ്ങളുടെ വഴിതുറന്ന് ഡിസൈൻ തിങ്കിംഗ് ശിൽപശാല ; ചൊക്ലി ബി.ആർ.സിയിലെ ദ്വിദിന പരിശീലനം സമാപിച്ചു"
english_title: "Chokli BRC Design Thinking Workshop Concluded YIP Science Talent 9.0 SSK Rashid Fanoos MC Hashim"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392625/chokli-brc-design-thinking-workshop-concluded-yip-science-talent"
published_at: "2026-11-21T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b019cd93f8ea_Untitled-6_copy.jpg"
keywords: ["Chokli BRC Design Thinking Workshop", "YIP Science Talent 9.0", "SSK", "Rashid Fanoos", "MC Hashim"]
---

# ശാസ്ത്രപ്രതിഭകൾക്ക് പുത്തൻ ആശയങ്ങളുടെ വഴിതുറന്ന് ഡിസൈൻ തിങ്കിംഗ് ശിൽപശാല ; ചൊക്ലി ബി.ആർ.സിയിലെ ദ്വിദിന പരിശീലനം സമാപിച്ചു

> **Lead Summary:** ചൊക്ലി: കുട്ടികളിൽ ശാസ്ത്രീയ ചിന്തയും സർഗാത്മകതയും നൂതന ആശയങ്ങളും പ്രശ്നപരിഹാരശേഷിയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചൊക്ലി ബി.ആർ.സിയിൽ സംഘടിപ്പിച്ച ദ്വിദിന ഡിസൈൻ തിങ്കിംഗ് ശിൽപശാല സമാപിച്ചു. വൈ.ഐ.പി (യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം) ശാസ്ത്രപ്രതിഭ 9.0 യുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

## Article Content

ചൊക്ലി: കുട്ടികളിൽ ശാസ്ത്രീയ ചിന്തയും സർഗാത്മകതയും നൂതന ആശയങ്ങളും പ്രശ്നപരിഹാരശേഷിയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചൊക്ലി ബി.ആർ.സിയിൽ സംഘടിപ്പിച്ച ദ്വിദിന ഡിസൈൻ തിങ്കിംഗ് ശിൽപശാല സമാപിച്ചു. വൈ.ഐ.പി (യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം) ശാസ്ത്രപ്രതിഭ 9.0 യുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

ദ്യാർഥികളിലെ ശാസ്ത്രാഭിരുചിയും അന്വേഷണത്വരയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള കഴിവ് വളർത്തുന്നതിനും പരിശീലനം സഹായകമായി. വിവിധ പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും ഡിസൈൻ തിങ്കിംഗിന്റെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ട്രെയിനർ റാഷിദ് ഫാനൂസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന പ്രവർത്തനങ്ങൾ.

സമാപന സമ്മേളനം എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.സി. ഹാഷിം ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സിദ്ദിഖ് കൂടത്തിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി. ബഷീർ മുഖ്യാതിഥിയായി. പാനൂർ ബി.പി.സി മുഹമ്മദ് കട്ടിൽ സംസാരിച്ചു.ബി.പി.സി അബ്ദുള്ള കോച്ചേരി സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ കെ. ജയന്തി നന്ദിയും പറഞ്ഞു

English Summary: Two-day Design Thinking workshop organized at Chokli BRC under the auspices of the General Education Department concluded with the aim of developing scientific thinking, creativity, innovative ideas and problem-solving skills in children.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392625/chokli-brc-design-thinking-workshop-concluded-yip-science-talent)