---
title: "കണ്ണൂരിൽ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ യുവതിയുടെ 7,52,200 രൂപ തട്ടി ; സൈബർ ക്രൈം പോലീസ് കേസെടുത്തു"
english_title: "Kannur Online Share Trading Fraud Woman 752200 Cyber Crime Police Dharmadam Palayad Sreeja X Road Telegram Facebook"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392620/kannur-online-share-trading-fraud-woman-752200-cyber-crime-police"
published_at: "2026-11-21T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01983eb4f22_kannur-online-share-trading-fraud-woman-752200-cyber-crime-police.jpg"
keywords: ["Kannur Online Share Trading Fraud", "Cyber Crime Police", "Dharmadam Palayad", "Sreeja", "X Road Telegram"]
---

# കണ്ണൂരിൽ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ യുവതിയുടെ 7,52,200 രൂപ തട്ടി ; സൈബർ ക്രൈം പോലീസ് കേസെടുത്തു

> **Lead Summary:** കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ച യുവതിയുടെ 7,52,200 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ധർമ്മടം പാലയാട് സ്വദേശിനി കെ.എസ്. ശ്രീജ യുടെ പരാതിയിലാണ് കേസെടുത്തത്.

## Article Content

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ച യുവതിയുടെ 7,52,200 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ധർമ്മടം പാലയാട് സ്വദേശിനി കെ.എസ്. ശ്രീജ യുടെ പരാതിയിലാണ് കേസെടുത്തത്.

ഫേസ്ബുക്കിലൂടെ എക്സ് റോഡ് എന്ന ട്രേഡിങ്ങ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയും ടെലഗ്രാം അക്കൗണ്ട് വഴിയുള്ള നിർദേശ പ്രകാരം പരാതിക്കാരി 2025 ഏപ്രിൽ ഒന്നിനു മുതൽ ആഗസ്ത് അഞ്ച് വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 7,52,200 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

English Summary: Cyber Crime Police registered a case on complaint that Rs 7,52,200 of a woman who invested in online share trading was swindled in Kannur. The case was registered on the complaint of K.S. Sreeja (40), a native of Dharmadam Palayad.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392620/kannur-online-share-trading-fraud-woman-752200-cyber-crime-police)