---
title: "'എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് അറിയാം' ; കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്"
english_title: "Kannur Power Cut Electricity Minister Programme Sunny Joseph Kerala Cooperative Risk Fund Financial Aid Distribution"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392580/kannur-power-cut-electricity-minister-programme-sunny-joseph"
published_at: "2026-11-21T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0159d0c5e1c_kannur-power-cut-electricity-minister-programme-sunny-joseph.jpg"
keywords: ["Kannur Power Cut", "Electricity Minister", "Sunny Joseph", "KSEB", "Cooperative Risk Fund"]
---

# 'എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് അറിയാം' ; കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്. കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനുശേഷമാണ് സംഭവം. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു.കണ്ണൂരിൽ പകൽ സമയത്ത് വിവിധ ഇടങ്ങളിൽ കറന്റ് പോകുന്നത് പതിവാണ്. ഏറെ നേരം വൈദ്യുതി പ്രതിസന്ധി നേരിട്ടു.

## Article Content

കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്. കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനുശേഷമാണ് സംഭവം. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു.കണ്ണൂരിൽ പകൽ സമയത്ത് വിവിധ ഇടങ്ങളിൽ കറന്റ് പോകുന്നത് പതിവാണ്. ഏറെ നേരം വൈദ്യുതി പ്രതിസന്ധി നേരിട്ടു.

നേരത്തെ കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു. വൈദ്യുതി തടസം കാരണം പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നെങ്കിലും ആ സാഹചര്യത്തെ രസകരമായാണ് അദ്ദേഹം നേരിട്ടത്. ‘എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അറിയാം’ എന്ന് സണ്ണി ജോസഫ് ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞു.

English Summary: Power cut during Electricity Minister's programme in Kannur. The incident occurred at the Kerala Cooperative Risk Fund financial aid distribution programme. It happened after Minister Sunny Joseph arrived on stage. Welcome speech was delivered without mic. Later, generator was brought and the programme continued.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392580/kannur-power-cut-electricity-minister-programme-sunny-joseph)