---
title: "സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അധ്യാപകനായ അച്ഛനും, വിദ്യാർത്ഥിനിയായ മകൾക്കും എ ഗ്രേഡ് ; ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി  സ്കൂളിന് ഇരട്ടത്തിളക്കം"
english_title: "State School Science Festival Father Daughter A Grade Chambad Chothavoor Higher Secondary School Sreejith Sreekrishna"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392558/state-school-science-festival-father-daughter-a-grade-chothavoor"
published_at: "2026-11-21T11:54:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0139c1aa770_state-school-science-festival-father-daughter-a-grade-chothavoor.jpg"
keywords: ["tate School Science Festival", "Father Daughter A Grade", "Chothavoor School", "Sreejith", "Sreekrishna"]
---

# സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അധ്യാപകനായ അച്ഛനും, വിദ്യാർത്ഥിനിയായ മകൾക്കും എ ഗ്രേഡ് ; ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി  സ്കൂളിന് ഇരട്ടത്തിളക്കം

> **Lead Summary:** ചമ്പാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒരേ വേദിയിൽ അച്ഛനും മകളും എ ഗ്രേഡ് നേട്ടം സ്വന്തമാക്കി ശ്രദ്ധേയരായി. ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചമ്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ. ശ്രീജിത്തും, മകൾ ശ്രിയകൃഷ്ണയുമാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഇതേ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രിയകൃഷ്ണ. അധ്യാപന മികവിലും ശാസ്ത്ര-ഗണിത പഠനരംഗത്തെ സർഗാത്മകതയിലും അച്ഛനും മകളും ഒരുപോലെ മികവ് തെളിയിച്ചപ്പോൾ വിദ്യാലയത്തിനും ഇത് ഇരട്ടി സന്തോഷമായി.

## Article Content

ചമ്പാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒരേ വേദിയിൽ അച്ഛനും മകളും എ ഗ്രേഡ് നേട്ടം സ്വന്തമാക്കി ശ്രദ്ധേയരായി. ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചമ്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ. ശ്രീജിത്തും, മകൾ ശ്രിയകൃഷ്ണയുമാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഇതേ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രിയകൃഷ്ണ. അധ്യാപന മികവിലും ശാസ്ത്ര-ഗണിത പഠനരംഗത്തെ സർഗാത്മകതയിലും അച്ഛനും മകളും ഒരുപോലെ മികവ് തെളിയിച്ചപ്പോൾ വിദ്യാലയത്തിനും ഇത് ഇരട്ടി സന്തോഷമായി.

ഹയർസെക്കൻഡറി വിഭാഗം അധ്യാപകർക്കായി സംഘടിപ്പിച്ച പഠനോപകരണ നിർമാണ മത്സരത്തിലാണ് കെ. ശ്രീജിത്ത് എ ഗ്രേഡ് നേടിയത്. പ്ലസ് വൺ ഗണിതത്തിലെ 'കോണിക് സെക്ഷൻ' എന്ന പാഠഭാഗത്തിലെ സങ്കീർണമായ ആശയങ്ങൾ വിദ്യാർഥികൾക്ക് ലളിതമായും എളുപ്പത്തിലും മനസ്സിലാക്കാൻ സഹായിക്കുന്ന പഠനതന്ത്രങ്ങളും പഠനോപകരണങ്ങളുമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഗണിതപഠനം കൂടുതൽ ആകർഷകവും ലളിതവുമാക്കുന്നതിനുള്ള ആശയങ്ങൾ അവതരണത്തിൽ ശ്രദ്ധേയമായി.

ഒൻപതാം ക്ലാസ് ഗണിതത്തിലെ 'സമാന്തരവരകൾ', 'സദൃശ്യ ത്രികോണങ്ങൾ' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ശ്രിയകൃഷ്ണ വർക്കിങ് മോഡൽ തയ്യാറാക്കിയത്. പാഠപുസ്തകത്തിലെ ഗണിതാശയങ്ങൾ പ്രായോഗിക മാതൃകയിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലായിരുന്നു മോഡലിന്റെ രൂപകൽപ്പന. ആശയങ്ങളുടെ വ്യക്തതയും പ്രവർത്തനക്ഷമതയും മത്സരത്തിൽ ശ്രിയകൃഷ്ണയ്ക്ക് നേട്ടമായി.

അധ്യാപകനെന്ന നിലയിൽ പഠനരംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന അച്ഛനും വിദ്യാർഥിനിയെന്ന നിലയിൽ സ്വന്തം മികവ് തെളിയിച്ച മകളും ഒരേ സംസ്ഥാനതല വേദിയിൽ എ ഗ്രേഡ് നേടിയെന്നത് ചോതാവൂർ സ്കൂളിനും നാടിനും അഭിമാനമായി. അറിവിന്റെ വഴിയിൽ കൈകോർത്ത അച്ഛനും മകളും നേടിയ ഇരട്ട വിജയം വിദ്യാലയത്തിന്റെ നേട്ടപ്പട്ടികയിൽ തിളക്കമാർന്ന അധ്യായമായി.

English Summary: In the State School Science Festival, teacher father and student daughter both got A grade; double glory for Chambad Chothavoor Higher Secondary School. Teacher K. Sreejith of Chambad Chothavoor Higher Secondary School and his daughter Sreekrishna, a 9th class student of the same school, who represented the district, achieved this proud feat on the same stage. K. Sreejith got A grade in the teaching aid making competition organised for Higher Secondary teachers.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392558/state-school-science-festival-father-daughter-a-grade-chothavoor)