---
title: "പാനൂരിലെ വിദ്യാർത്ഥി സംഘർഷത്തിൽ കേസ്  വധശ്രമത്തിന്  ; സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി"
english_title: "Panoor Student Clash Attempt Murder Case Child Rights Commission Report PRM Higher Secondary School Bus Stand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392545/panoor-student-clash-attempt-murder-case-child-rights-commission-report"
published_at: "2026-11-21T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01289a845cc_panoor-student-clash-attempt-murder-case-child-rights-commission-report.jpg"
keywords: ["Panoor Student Clash", "Attempt Murder Case", "Child Rights Commission", "PRM School", "Panoor Police"]
---

# പാനൂരിലെ വിദ്യാർത്ഥി സംഘർഷത്തിൽ കേസ്  വധശ്രമത്തിന്  ; സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

> **Lead Summary:** പാനൂർ: പാനൂരിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാംതരം വിദ്യാർഥിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

## Article Content

പാനൂർ: പാനൂരിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാംതരം വിദ്യാർഥിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

പി.ആർ.എം. പാനൂർ ഹയർ സെക്കൻഡറി സ്കൂ‌ളിലെ കുട്ടികളാണ് സംഘട്ടനത്തിൽ ഏർപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പാനൂർ എസ്. എച്ച്.ഒ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പാനൂരിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പാനൂർ പോലീസ് കേസെടുത്തു. കുട്ടിയുടെ പരിക്ക് പരിഗണിച്ച് വധശ്രമത്തിനാണ് കേസ്. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഇൻസ്പെക്ടർ കെ. സന്തോഷ് പറഞ്ഞു. പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലാണ് വ്യാഴാഴ്ച വൈകീട്ട് പാനൂർ ബസ്റ്റാൻഡിന് പരിസരത്ത് സംഘർഷമുണ്ടായ ത്. തലയ്ക്ക് കല്ലുകൊണ്ടുള്ള ഇടി യേറ്റ് ഗുരുതരമായി പരിക്കേറ്റ

എട്ടാം ക്ലാസുകാരന്റെ ആരോഗ്യ നില കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ അടിയന്തര ശസ്ത്രക്രിയക്കുശേഷം മെച്ചപ്പെട്ടുവരികയാ ണ്. പി.ടി.എ പ്രസിഡന്റ് സി.കെ. ശ്രീജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പി.ടി.എ. നിർവാഹക സമിതിയുടെയും പോലീസ് അധികൃതരുടെയും സംയുക്ത യോഗം സ്ഥിതിഗതികൾ വിലയിരുത്തി. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ധാരണയായി. രക്ഷിതാക്കൾക്ക് ക്ലാസ് തലത്തിൽ ബോധവത്കരണ ക്ലാസ് നടത്താനും തീരുമാനിച്ചു. സ്കൂളിന് വെള്ളിയാഴ്ച പ്രാദേശിക അവധി നൽകിയിരുന്നു

English Summary: In the student clash in Panoor, case filed for attempt to murder; State Child Rights Commission sought report. The State Child Rights Protection Commission sought a report on the incident in which an 8th class student sustained serious head injury in a clash between students in Panoor. Children of P.R.M. Panoor Higher Secondary School were involved in the clash. Report was sought from District Deputy Director of Education, Panoor SHO, and District Child Protection Officer.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392545/panoor-student-clash-attempt-murder-case-child-rights-commission-report)