---
title: "കടവത്തൂരിൽ റോഡ് വികസനത്തിന് തടസ്സമായി നിന്ന സിപിഎം നിയന്ത്രിത ബസ് ഷെൽട്ടർ പൊലീസ്  പൊളിച്ചുനീക്കി ; പ്രതിഷേധവുമായി  പ്രവർത്തകർ, സ്ഥലത്ത്  സംഘർഷാവസ്ഥ"
english_title: "Kadavathur CPM Bus Shelter Demolished PWD Police Road Development Protest Tension Koothuparamba Martyrs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392534/kadavathur-cpm-bus-shelter-demolished-pwd-police-road-development-protest-tension-koothuparamba-martyrs"
published_at: "2026-11-21T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01143632549_kadavathur-cpm-bus-shelter-demolished-pwd-police-protest.jpg"
keywords: ["Kadavathur", "CPM Bus Shelter", "Demolished", "PWD", "Police Protest"]
---

# കടവത്തൂരിൽ റോഡ് വികസനത്തിന് തടസ്സമായി നിന്ന സിപിഎം നിയന്ത്രിത ബസ് ഷെൽട്ടർ പൊലീസ്  പൊളിച്ചുനീക്കി ; പ്രതിഷേധവുമായി  പ്രവർത്തകർ, സ്ഥലത്ത്  സംഘർഷാവസ്ഥ

> **Lead Summary:** പാനൂർ : പാനൂരിനടുത്ത കടവത്തൂർ ടൗണിൽ റോഡ് വികസനത്തിന്റെ ഭാഗമായി ബസ് ഷെൽട്ടർ പോലീസ് സഹായത്തോടെ പൊതുമരാമത്ത് പൊളിച്ചുനീക്കി. റോഡ് വികസനത്തിന് തടസ്സമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ നടപടി സ്വീകരിച്ചത്.

## Article Content

പാനൂർ : പാനൂരിനടുത്ത കടവത്തൂർ ടൗണിൽ റോഡ് വികസനത്തിന്റെ ഭാഗമായി ബസ് ഷെൽട്ടർ പോലീസ് സഹായത്തോടെ പൊതുമരാമത്ത് പൊളിച്ചുനീക്കി. റോഡ് വികസനത്തിന് തടസ്സമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ നടപടി സ്വീകരിച്ചത്.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി സി.പി.എം സ്ഥാപിച്ച ബസ് ഷെൽട്ടറാണ് അധികൃതർ നീക്കം ചെയ്തത്. ബസ് ഷെൽട്ടർ പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

പോലീസ് സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതർ പൊളിക്കൽ നടപടി ആരംഭിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിക്കുകയും അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് കടവത്തൂർ ടൗണിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പാനൂർ സി.ഐ കെ. സന്തോഷ് കുമാർ, കൊളവല്ലൂർ, പാനൂർ എസ്.ഐമാരായ അനുശ്രുതി സി. ബാലൻ, മരിയ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. റോഡ് വീതികൂട്ടി പൊതുമരാമത്ത് യാത്ര സുഖമമാക്കുമ്പോഴാണ് വിലങ്ങ് തടിയായി ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നത്. പൊളിക്കണമെന്ന് പലതവണ പൊതുമരാമത്തും, തൃപ്പങ്ങോട്ടൂർ പഞ്ചായത്തും ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നിരുന്നില്ല. ഒടുവിലാണ് പുലർച്ചെ പൊലീസ് നടപടി സ്വീകരിച്ചത്.

English Summary: The CPM-controlled bus shelter that was obstructing road development at Kadavathur was demolished by police; workers protested, tension in the area. At Kadavathur town near Panoor, PWD demolished the bus shelter with police help as part of road development. Action was taken after finding it obstructed road development. The bus shelter erected by CPM in memory of Koothuparamba martyrs was removed by authorities. CPM workers came out in protest against the move to demolish the bus shelter.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392534/kadavathur-cpm-bus-shelter-demolished-pwd-police-road-development-protest-tension-koothuparamba-martyrs)