---
title: "പന്തക്കൽ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കണ്ടറിയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ;  ബന്ധുക്കളും, രക്ഷാകർത്താക്കളും, ദേശവാസികളും പള്ളൂർ  പോലീസ് സ്റ്റേഷൻ ഉപരോധിച്ചു."
english_title: "Panthakkal School Student Beaten Teacher Arrest Protest Pallur Police Station Blockade James Joseph Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392489/panthakkal-school-student-beaten-teacher-arrest-protest-pallur-police"
published_at: "2026-11-20T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b005bd74f6a0_panthakkal-school-student-beaten-teacher-arrest-protest-pallur-police.jpg"
keywords: ["Panthakkal", "Student Beaten", "Teacher Arrest", "Pallur Police", "Protest"]
---

# പന്തക്കൽ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കണ്ടറിയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ;  ബന്ധുക്കളും, രക്ഷാകർത്താക്കളും, ദേശവാസികളും പള്ളൂർ  പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

> **Lead Summary:** പന്തക്കൽ പന്തക്കൽ ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ കഴുത്തിന് സാരമായി മർദ്ദിച മലയാളം അധ്യാപകനും ചാലക്കര പോളിടെക്നിക്കിന് സമീപം താമസിക്കുന്ന ജെയിംസ് ജോസഫിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ ബന്ധുക്കളും ദേശവാസികളും പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

പന്തക്കൽ പന്തക്കൽ ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ കഴുത്തിന് സാരമായി മർദ്ദിച മലയാളം അധ്യാപകനും ചാലക്കര പോളിടെക്നിക്കിന് സമീപം താമസിക്കുന്ന ജെയിംസ് ജോസഫിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ ബന്ധുക്കളും ദേശവാസികളും പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനും കോൺഗ്രസ്സ് അദ്ധ്യാപക സംഘടനയുടെ മാഹി മേഖല മുൻ പ്രസിഡണ്ടുമായ പ്രതിയെ ഉടനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് ജനങ്ങൾ നിർബദ്ധിതമാകുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

പ്രതിയെ ഉടനെ അറസ്റ്റുചെയ്യുമെന്ന് പോലീസ് അധികാരികൾ സമരസമിതി ഭാരവാഹികൾക്ക് നൽകിയ ഉറപ്പിനെ തുടർന്ന് റോഡ് ഉപരോധം അവസാനിപ്പിച്ചു.ഏറെ നേരം പള്ളൂർ തലശ്ശേരി റോഡിൽ വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു

ബിജിൻ പുളിഞ്ഞോളി , ഷാനിത് പിലാക്കണ്ടി, കെ.പി.രാജേഷ്, പി.കെ. ദിനേശൻ, കെ.പി. അജേഷ്, പാരന്റ്സ് അസോസിയേഷൻ ഭാരവാഹിക ളായ ഷോഗിത വിനീത്, ഷിബു കാലാണ്ടിയിൽ, ദിവ്യ രഘുനാഥ് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392489/panthakkal-school-student-beaten-teacher-arrest-protest-pallur-police)