---
title: "ഭാരതീയ വിചാര കേന്ദ്രം പാനൂർ സ്ഥാനീയ സമിതി ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം കെ പ്രകാശനും ടി. അനീഷിനും ലഭിച്ചു"
english_title: "Bharatiya Vichara Kendram Panoor Karmashreshta Award Prakashan Anish Elangode Kaivelikkal November 24"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392457/bharatiya-vichara-kendram-panoor-karmashreshta-award-prakashan-anish"
published_at: "2026-11-20T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0035e2b6571_bharatiya-vichara-kendram-panoor-karmashreshta-award-prakashan-anish.jpg"
keywords: ["Bharatiya Vichara Kendram", "Panoor", "Karmashreshta Award", "Prakashan", "Anish"]
---

# ഭാരതീയ വിചാര കേന്ദ്രം പാനൂർ സ്ഥാനീയ സമിതി ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം കെ പ്രകാശനും ടി. അനീഷിനും ലഭിച്ചു

> **Lead Summary:** പാനൂർ: ഭാരതീയ വിചാരകേന്ദ്രം പാനൂർ സ്ഥാനീയ സമിതി ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം 2026 കെ.പ്രകാശൻ എലാങ്കോട്, ടി. അനീഷ് കൈവേലിക്കൽ എന്നിവർ അർഹരായി.

## Article Content

പാനൂർ: ഭാരതീയ വിചാരകേന്ദ്രം പാനൂർ സ്ഥാനീയ സമിതി ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം 2026 കെ.പ്രകാശൻ എലാങ്കോട്, ടി. അനീഷ് കൈവേലിക്കൽ എന്നിവർ അർഹരായി.

അരനൂറ്റാണ്ടിൻ്റെ അനുഭവസമ്പത്തുമായി കൊല്ലപ്പണിയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചു വരികയാണ് കെ. പ്രകാശൻ.പണിയായുധങ്ങൾ നിർമ്മിക്കുകയും മൂർച്ച കൂട്ടുകയും റിപ്പയർ പ്രവർത്തി നടത്തുകയും ചെയ്യുന്നു.ശ്രീനാരായണ മഠം പ്രസിഡൻറ്, വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക്സ്വന്തം ചെലവിൽ കുടിവെള്ളമെത്തിച്ചു വരികയാണ് അനീഷ് .സ്വന്തം ചിലവിൽ സ്വന്തം വാഹനത്തിലാണ് വെള്ളം എത്തിക്കുന്നത്.നവംബർ 24 ചൊവ്വാഴ്ച വൈകുന്നേരം 4. 30ന് പാനൂർ വ്യാപാര ഭവനിൽ വെച്ചു പുരസ്കാര സമർപ്പണം നടക്കും.

English Summary: Bharatiya Vichara Kendram Panoor Sthaniya Samiti instituted Karmashreshta Award 2026 was bagged by K. Prakashan Elangode and T. Anish Kaivelikkal. K. Prakashan is preserving the tradition of blacksmith work with half a century of experience. He makes work tools, sharpens them and does repair work. He works as Sreenarayana Madam President and Vivekananda Trust Secretary. Anish has been delivering drinking water at his own expense to families facing drinking water shortage. He delivers water in his own vehicle at his own expense. The award presentation will be held on Tuesday, November 24 at 4.30 pm at Panoor Vyapara Bhavan.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392457/bharatiya-vichara-kendram-panoor-karmashreshta-award-prakashan-anish)