---
title: "അറബിക് കോളേജ് എൺപതാം വാർഷികം ; കടവത്തൂരിൽ 22 ന്  ചരിത്ര സെമിനാർ"
english_title: "Prabha Parathiya Pandithanmar History Seminar Kadavathur Madinathul Uloom Arabic College 80th Anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392435/prabha-parathiya-pandithanmar-history-seminar-kadavathur"
published_at: "2026-11-20T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00134ca943b_prabha-parathiya-pandithanmar-history-seminar-kadavathur.jpg"
keywords: ["Prabha Parathiya Pandithanmar", "History Seminar", "Kadavathur", "Madinathul Uloom", "Panoor"]
---

# അറബിക് കോളേജ് എൺപതാം വാർഷികം ; കടവത്തൂരിൽ 22 ന്  ചരിത്ര സെമിനാർ

> **Lead Summary:** > പാനൂർ:കേരളത്തിലെ മുസ്‌ലിം നവോത്ഥാന സംരംഭങ്ങൾക്ക് വൈജ്ഞാനിക നേതൃത്വം നൽകിയ മലപ്പുറം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൻ്റെ എൺപതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി "പ്രഭ പരത്തിയ പണ്ഡിതന്മാർ' ചരിത്ര സെമിനാർ 22 ന് കടവത്തൂർ ഇരഞ്ഞിൻ കീഴിൽ വെസ്റ്റ് യു പി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന ചരിത്ര സെമിനാർ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. ബഷീർ മാഞ്ചേരി അ ധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയാവും. കെ എൻ എം സം സ്ഥാന പ്രസിഡൻ്റ് ടി പി അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നിർവഹിക്കും. പൊട്ട ങ്കണ്ടി അബ്ദുല്ല ഉപഹാര സമർപ്പണം നിർവഹിക്കും.

## Article Content

> പാനൂർ:കേരളത്തിലെ മുസ്‌ലിം നവോത്ഥാന സംരംഭങ്ങൾക്ക് വൈജ്ഞാനിക നേതൃത്വം നൽകിയ മലപ്പുറം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൻ്റെ എൺപതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി "പ്രഭ പരത്തിയ പണ്ഡിതന്മാർ' ചരിത്ര സെമിനാർ 22 ന് കടവത്തൂർ ഇരഞ്ഞിൻ കീഴിൽ വെസ്റ്റ് യു പി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന ചരിത്ര സെമിനാർ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. ബഷീർ മാഞ്ചേരി അ ധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയാവും. കെ എൻ എം സം സ്ഥാന പ്രസിഡൻ്റ് ടി പി അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നിർവഹിക്കും. പൊട്ട ങ്കണ്ടി അബ്ദുല്ല ഉപഹാര സമർപ്പണം നിർവഹിക്കും.

കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ഇബ്രാഹിം ഹാജി, കാട്ടൂർ മഹ മുദ്, കെ പി സാജു അതിഥികളാവും. തുടർന്ന്, ഇ കെ മൗലവി: കേരള നവോത്ഥാന ശില്പി, കെ എൻ ഇബ്രാഹിം മൗലവി: വിദ്യാഭ്യാസ നവോത്ഥാനത്തിൻ്റെ ബൗദ്ധിക നേതൃത്വം, മദീനത്തുൽ ഉലൂം: ഇസ്‌ലാഹിൻ്റെ ഊർജ്ജസ്രോതസ്സ്, തൗഹീദീ പ്രസ്ഥാനത്തെ താങ്ങി നിർത്തിയ മണ്ണും മനുഷ്യരും എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. ഇ കെ അഹമ്മദ് കു ട്ടി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, എം അഹ്മദ് കുട്ടി മദനി, എൻ കെ അഹ്മദ് മദനി എന്നി വർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സി എച്ച് ഇസ്മ‌മായിൽ ഫാറൂഖി, ഡോ. അഫ്സൽ അഹമദ് എന്നിവർ പ്രസംഗിക്കും.തു ടർന്ന് നടക്കുന്ന സെഷനിൽ അബൂബക്കർ ഫാറൂഖി കടവത്തൂർ അധ്യക്ഷത വഹിക്കും. ഇ സ്ഹാഖലി മദനി കല്ലിക്കണ്ടി, എം സലാഹുദ്ദീൻ മദനി, ഡോ.മുനീർ മദനി, സാബിഖ് പു ല്ലൂർ എന്നിവർ യഥാക്രമം, പ്രഭ പരത്തിയ പണ്ഡിതന്മാർ, എൻ കെ അഹ്‌മദ് മൗലവി: അറബി കവിതയെ അനശ്വരമാക്കിയ പണ്ഡിതൻ, സമകാലിക ലോകത്ത് മദീനത്തുൽ ഉലൂമി ൻ്റെ പ്രസക്തി, ദീനിനെ സഹായിക്കുക ദീനി സ്ഥാപനങ്ങളെയും എന്നീ വിഷയങ്ങളിൽ രണ്ടാമത്തെ സെഷനിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എൺപതാം വാർഷിക സ്വാഗത സംഘം ജനറൽ കൺവീനറും കോളേജ് അക്കാദമിക് കോർഡിനേറ്ററുമായ ഡോ. സി എം സാബിർ നവാസ് മദനി സമാപന പ്രഭാഷണം നിർവഹിക്കും. സി കെ ഖാസിം മദനി, എൻ കെ സാലിം മദനി പ്രസംഗിക്കും.

ചരിത്ര സെമിനാറിന് മുന്നോടിയായി പൂർവ വിദ്യാർഥി സംഗമം നടക്കും. മത സാമു ഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മദീനത്തുൽ ഉലൂം അറബിക് കോളേജി ന്റെ എൺപതാം വാർഷിക പഞ്ചദിന മെഗാ കോൺഫറൻസ് ഡിസംബർ 9 മുതൽ 13 വരെ പുളിക്കൽ എം സി സി നഗറിൽ നടക്കും. കേരള നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാ ധാകൃഷ്ണൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ അലുംനി മീറ്റ്, കോൺവെ ക്കേഷൻ സെറിമണി, നാഷണൽ അക്കാദമിക് സമ്മിറ്റ്, വിദ്യാർഥി യുവജന വനിതാ സമ്മേളങ്ങൾ, എക്സ‌ിബിഷൻ, എം.സി.സി. ലിറ്ററേച്ചർ ഫെസ്റ്റിവൽ, പ്രതിഭാ സംഗമം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കൊടിയത്തൂരിൽ എം മുഹമ്മദ് മദനി സെമിനാർ, എടവണ്ണ വളവന്നൂർ എന്നി വിടങ്ങളിൽ ചരിത്ര സെമിനാറുകൾ നടക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ഡോ. സി എം സാബിർ നവാസ്, അഹ്മദ് മദനി,. ഇസ്ഹാഖലി കല്ലികണ്ടി,സി എച് ഇസ്‌മായിൽ ഫാറൂഖി, അബ്ദു ള്ള കാവുക്കുന്നുമ്മൽ,. ഡോ.അഫ്‌സൽ അഹമ്മദ് മദനി,കെ എച്ച് അസ്ലം എന്നിവർ പങ്കെടുത്തു

> English Summary: Panoor: As part of the 80th anniversary of Pulikkal Madinathul Uloom Arabic College, the history seminar "Prabha Parathiya Pandithanmar" will be held tomorrow at Kadavathur Iranjinkeezhil West UP School Ground. State Electricity Department Minister Adv. Sunny Joseph will inaugurate. Principal Dr. Basheer Mancheri will preside. E.T. Mohammed Basheer MP will be the chief guest. T P Abdullakoya Madani will deliver the keynote address. Pottenkandi Abdulla will present gifts. P K Ibrahim Haji, Kattoor Mahmood, K P Saju will offer felicitations.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392435/prabha-parathiya-pandithanmar-history-seminar-kadavathur)