---
title: "തലശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടര്‍ കവർന്നു ;  നാദാപുരം റോഡ് സ്വദേശി  പിടിയില്‍"
english_title: "Thalassery Scooter Theft Arrest Niyaz Nadapuram Road Ali Haji Mosque Main Road KL58 AK8507"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392430/thalassery-scooter-theft-arrest-niyaz-nadapuram-road"
published_at: "2026-11-20T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0006392e0dc_thalassery-scooter-theft-arrest-niyaz-nadapuram-road.jpg"
keywords: ["Thalassery", "Scooter Theft", "Niyaz", "Nadapuram Road", "Police Arrest"]
---

# തലശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടര്‍ കവർന്നു ;  നാദാപുരം റോഡ് സ്വദേശി  പിടിയില്‍

> **Lead Summary:** തലശേരി മെയിൻ റോഡിലെ ആലിഹാജി പള്ളിക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ തലശേരി പൊലിസ് അറസ്റ്റു ചെയ്തു.നാദാപുരംറോഡിന് സമീപം ഉപ്പളക്കല്‍ഹൗസില്‍ സി. നിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14ന് രാത്രി ഏഴോടെ പി.കെ മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 58 എ.കെ 8507 നമ്പര്‍ സ്‌കൂട്ടറാണ് മോഷണം പോയത്.

## Article Content

തലശേരി മെയിൻ റോഡിലെ ആലിഹാജി പള്ളിക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ തലശേരി പൊലിസ് അറസ്റ്റു ചെയ്തു.നാദാപുരംറോഡിന് സമീപം ഉപ്പളക്കല്‍ഹൗസില്‍ സി. നിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14ന് രാത്രി ഏഴോടെ പി.കെ മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 58 എ.കെ 8507 നമ്പര്‍ സ്‌കൂട്ടറാണ് മോഷണം പോയത്.

ആലിഹാജി പള്ളിക്ക് സമീപം എ.പി വാട്ടര്‍ റീട്ടെയിലിങ് കടയുടെ സമീപം താക്കോല്‍ സഹിതം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടതായിരുന്നു. അല്‍പസമയത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ മോഷണം പോയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി

English Summary: Thalassery police arrested the accused who stole a scooter parked near Ali Haji Mosque on Thalassery Main Road. C. Niyaz (24) of Uppalakal House near Nadapuram Road was arrested. The scooter bearing number KL 58 AK 8507 belonging to P.K. Mohammed Riyas was stolen around 7 pm on the 14th. The scooter was parked with the key near A.P. Water Retailing shop near Ali Haji Mosque. When he returned after a short while, the scooter was stolen. The accused was produced in court.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392430/thalassery-scooter-theft-arrest-niyaz-nadapuram-road)