---
title: "പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയുണ്ടായ  മർദ്ദനത്തിൽ നടപടി കടുപ്പിച്ച് പൊലീസ് ; കണ്ടാലറിയാവുന്ന മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "Panoor Kannur Class 8 Student Beaten Class 9 Students Case FIR Stone Attack Surgery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392401/panoor-class-8-student-beaten-case-class-9-students"
published_at: "2026-11-20T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff0f373e866_panoor-school-students-clash-class-8-student-head-injury.jpg"
keywords: ["Panoor", "Kannur", "Class 8 Student", "Beaten", "Class 9 Students"]
---

# പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയുണ്ടായ  മർദ്ദനത്തിൽ നടപടി കടുപ്പിച്ച് പൊലീസ് ; കണ്ടാലറിയാവുന്ന മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** പാനൂർ: പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു കൂട്ടം വിദ്യാർത്ഥികൾ ക്കെതിരെ പൊലീസ് കേസെടുത്തു. 'നിന്നെ വച്ചേക്കില്ലെടാ' എന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ മർദ്ദിച്ചതെന്നും, കല്ലുകൊണ്ട് മുഖത്തടിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

## Article Content

പാനൂർ: പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു കൂട്ടം വിദ്യാർത്ഥികൾ ക്കെതിരെ പൊലീസ് കേസെടുത്തു. 'നിന്നെ വച്ചേക്കില്ലെടാ' എന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ മർദ്ദിച്ചതെന്നും, കല്ലുകൊണ്ട് മുഖത്തടിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

കല്ലുകൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിനിടെയായിരുന്നു മർദ്ദനം നടന്നത്.

English Summary: In the incident of assault on a Class 8 student at Panoor in Kannur, police have registered a case against three Class 9 students. The FIR states that the child was beaten after threatening 'ninne vechekkilleda' and hit on the face with a stone. The student who sustained serious head injury in the stone attack underwent surgery at a private hospital in Kannur. The assault took place during a clash between Class 8 and Class 9 students near Panoor bus stand.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392401/panoor-class-8-student-beaten-case-class-9-students)