---
title: "അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ;  ഉടൻ അപ്പീൽ നൽകും"
english_title: "Ariyal Shukoor Case CBI High Court Appeal Jayarajan Acquitted 18 Accused Life Imprisonment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392388/aariyal-shukoor-case-cbi-high-court-appeal-jayarajan-acquitted"
published_at: "2026-11-20T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac8705680c_ariyil-shukoor-murder-case-verdict-thursday.jpg"
keywords: ["Ariyal Shukoor", "CBI", "High Court Appeal", "P Jayarajan", "Shukoor Murder"]
---

# അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ;  ഉടൻ അപ്പീൽ നൽകും

> **Lead Summary:** അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ഉടൻ ഹൈക്കോടതിയെ സമീപിക്കും. ഷുക്കൂറിന്റെ കുടുംബവും അപ്പീൽ നൽകുമെന്ന് അറിയിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി.കൊച്ചിയിലെ സിബിഐ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. ഏഴ് പ്രതികൾക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. മറ്റു ആറ് പ്രതികൾക്ക് മൂന്ന് വർഷത്തിൽ താഴെ തടവാണ് ലഭിച്ചത്. അതിനാൽ അവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചു.

## Article Content

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ഉടൻ ഹൈക്കോടതിയെ സമീപിക്കും. ഷുക്കൂറിന്റെ കുടുംബവും അപ്പീൽ നൽകുമെന്ന് അറിയിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി.കൊച്ചിയിലെ സിബിഐ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. ഏഴ് പ്രതികൾക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. മറ്റു ആറ് പ്രതികൾക്ക് മൂന്ന് വർഷത്തിൽ താഴെ തടവാണ് ലഭിച്ചത്. അതിനാൽ അവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചു.

കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് മാറ്റം.

ഇന്നലെ എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്ന പ്രതികളെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും. മറ്റു പ്രതികളായ രാധാകൃഷ്ണൻ, സജിത്, വി.വി.മോഹനൻ, പുരുഷോത്തമൻ, അജിത് കുമാർ, പി.പി. സുരേശൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.

അതേസമയം, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും അടക്കം 18 പേരെ കോടതി വെറുതെ വിട്ടു. 13 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസിൽ 18 പേരെ വെറുതെ വിട്ട തീരുമാനം അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

English Summary: CBI will soon approach the High Court against the acquittal of 18 people including P. Jayarajan in the Ariyal Shukoor murder case. Shukoor's family also informed that they will file an appeal. The acquittal of the second accused, whom the investigation team found to have directly participated in the crime, was a heavy blow to the prosecution. The CBI court in Kochi sentenced in the case. Seven accused got life imprisonment. Six other accused got less than three years imprisonment. Therefore, the court suspended the execution of their sentence and granted bail.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392388/aariyal-shukoor-case-cbi-high-court-appeal-jayarajan-acquitted)