---
title: "പാനൂരിൽ കാപ്പ നിയമപ്രകാരം ആർ എസ് എസ് പ്രവർത്തകനായ ചെണ്ടയാട് സ്വദേശി പയ്യോളിയിൽ പിടിയിൽ"
english_title: "Panoor Kappa Act RSS Worker Mithun Arrested Payyoli Kannavam Salahuddin Murder Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392370/panoor-kappa-act-rss-worker-mithun-arrested-payyoli"
published_at: "2026-11-20T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affaf910d2c3_panoor-kappa-act-rss-worker-mithun-arrested-payyoli.jpg"
keywords: ["Panoor", "Kappa Act", "RSS Worker", "Mithun Arrest", "Kannavam Murder"]
---

# പാനൂരിൽ കാപ്പ നിയമപ്രകാരം ആർ എസ് എസ് പ്രവർത്തകനായ ചെണ്ടയാട് സ്വദേശി പയ്യോളിയിൽ പിടിയിൽ

> **Lead Summary:** പാനൂർ: ആർഎസ്എസ് പ്രവർത്തകൻ ചെണ്ടയാട് കുനുമ്മലിലെ പുളിയുള്ള പറമ്പത്ത് മിഥുൻ എന്ന കുട്ടാപ്പിയെ പാനൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

## Article Content

പാനൂർ: ആർഎസ്എസ് പ്രവർത്തകൻ ചെണ്ടയാട് കുനുമ്മലിലെ പുളിയുള്ള പറമ്പത്ത് മിഥുൻ എന്ന കുട്ടാപ്പിയെ പാനൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

പാനൂർ എസ്ഐ മരിയ പ്രിൻസ്, കമ്മീഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പയ്യോളിയിൽ വച്ച് ഇയാളെ പിടികൂടിയത്. കണ്ണവത്തെ സലാഹുദീൻ വധക്കേസിലടക്കം നാലോളം കേസുകളിൽ പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ മിഥുൻ. ഇതേ വധ കേസിൽ പ്രതിയായ മൊകേരി സ്വദേശി യാദവിനെ കഴിഞ്ഞ ദിവസം കാപ്പ ചുമത്തി പിടികൂടിയിരുന്നു.

English Summary: Panoor police arrested RSS worker Mithun alias Kuttappi (28) of Puliyulla Parambath, Kunummal, Chendayad, under Kappa Act. The team led by Panoor SI Maria Prince and Commissioner Squad arrested him at Payyoli. Mithun, an RSS worker, is an accused in about four cases including the Kannavam Salahuddin murder case. Yadav of Mokeri, an accused in the same murder case, was arrested under Kappa Act the other day.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392370/panoor-kappa-act-rss-worker-mithun-arrested-payyoli)