---
title: "അരിയിൽ ഷുക്കൂർ വധക്കേസ് ;  കൊലക്കുറ്റം തെളിഞ്ഞ 7 പ്രതികള്‍ക്ക് ജീവപര്യന്തം ; മറ്റ് 6 പ്രതികള്‍ക്ക് ജാമ്യം"
english_title: "Ariyal Shukoor Murder Case 7 Accused Life Imprisonment CBI Court Kochi Jayarajan Acquitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392329/ariyal-shukoor-murder-case-7-life-imprisonment-cbi-court"
published_at: "2026-11-19T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afefb9d0ea47_ariyal-shukoor-murder-case-7-life-imprisonment-cbi-court.jpg"
keywords: ["Ariyal Shukoor", "Murder Case", "CBI Court", "Life Imprisonment", "P Jayarajan"]
---

# അരിയിൽ ഷുക്കൂർ വധക്കേസ് ;  കൊലക്കുറ്റം തെളിഞ്ഞ 7 പ്രതികള്‍ക്ക് ജീവപര്യന്തം ; മറ്റ് 6 പ്രതികള്‍ക്ക് ജാമ്യം

> **Lead Summary:** അരിയിൽ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിൽ 13 പേരെയാണ് കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

## Article Content

അരിയിൽ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിൽ 13 പേരെയാണ് കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ഇന്ന് എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ച് നാളെ രാവിലെയാണ് കണ്ണൂരിലേക്ക് കൊണ്ടുപോവുക.

കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

പരമാവധി മൂന്ന് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിച്ച മറ്റ് പ്രതികളായ രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും അടക്കം 18 പേരെ കോടതി വെറുതെ വിട്ടു.

English Summary: In the Ariyal Shukoor murder case, the court sentenced seven accused to life imprisonment. The court found 13 people guilty in the case. Seven of them, whose murder charge was proved, were sentenced to life imprisonment. The court also granted bail to six other accused. The court also acquitted 18 people in the case. The CBI court in Kochi pronounced the sentence. The seven sentenced to life imprisonment will be shifted to Kannur Central Jail. They will be shifted to Kannur Central Jail at the request of the accused. They will be lodged in Ernakulam District Jail today and taken to Kannur tomorrow morning.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392329/ariyal-shukoor-murder-case-7-life-imprisonment-cbi-court)