---
title: "കണ്ണൂർ സ്വദേശിയായ യുവാവ് ദോഹയിൽ നിര്യാതനായി."
english_title: "Doha Malayali Youth Bilal Abdul Samad Dies Heart Disease Pilathara Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392272/doha-malayali-youth-bilal-abdul-samad-dies-pilathara"
published_at: "2026-11-19T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afea16f84628_doha-malayali-youth-bilal-abdul-samad-dies-pilathara.jpg"
keywords: ["Doha", "Bilal Abdul Samad", "Pilathara", "Kannur", "Qatar Malayali"]
---

# കണ്ണൂർ സ്വദേശിയായ യുവാവ് ദോഹയിൽ നിര്യാതനായി.

> **Lead Summary:** കണ്ണൂർ: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു. കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി മാടായി സ്വദേശിനി നജ്‌ല നജീബിന്റെയും മകൻ ബിലാൽ അബ്ദുൽ സമദ് ആണ് മരിച്ചത്.

## Article Content

കണ്ണൂർ: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു. കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി മാടായി സ്വദേശിനി നജ്‌ല നജീബിന്റെയും മകൻ ബിലാൽ അബ്ദുൽ സമദ് ആണ് മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദോഹ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് (വ്യാഴം) വൈകിട്ട് 6.30 ന് അബു ഹമൂർ കബർസ്ഥാനിൽ നടക്കും.

ബെംഗളൂരു ജൈൻ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർഥിയായ ബിലാൽ ദോഹയിലെ ബിർള പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഹംദ, ഹുദ, ബാസിത്, ഹിമ എന്നിവർ സഹോദരങ്ങളാണ്.

English Summary: Malayali youth died in Doha. Bilal Abdul Samad (22), son of Kannan Abdussamad of Kannur Pilathara Chumaduthangi native Kadavan Abdussamad and Najla Najeeb of Madayi, State General Secretary of Pravasi Welfare Qatar, died. He was undergoing treatment at Doha Hamad Hospital due to heart-related illness. Burial will take place today (Thursday) at 6.30 pm at Abu Hamour cemetery. Bilal, a degree student at Bengaluru Jain University, was a former student of Birla Public School in Doha. Hamda, Huda, Basith, Hima are siblings.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392272/doha-malayali-youth-bilal-abdul-samad-dies-pilathara)